കോന്നി : യു.ഡി.എഫ് സ്ഥാനാർത്ഥി റോബിൻ പീറ്റർ ഏനാദിമംഗലത്ത് പര്യടനം നടത്തി. നേതാക്കൾക്കും പ്രവർത്തകർക്കുമൊപ്പം എത്തിയ സ്ഥാനാർത്ഥിയെ ഷാളുകളും പൂച്ചെണ്ടുകളും നൽകിയാണ് പ്രവർത്തകർ സ്വീകരിച്ചത്. വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വോട്ട് അഭ്യർത്ഥിച്ച റോബിൻ പീറ്ററെ എല്ലാവിധ പിൻതുണയും അറിയിച്ചാണ് വോട്ടർമാർ യാത്രയാക്കിയത്. ഡി.സി സി സെക്രട്ടറിമാരായ ഡി.ഭാനുദേവൻ, റെജി പൂവത്തൂർ, ഹരികുമാർ പൂതംകര, യു.ഡി. എഫ് ഇലക്ഷൻ കമ്മിറ്റി ചെയർമാൻ സജി മാരൂർ, ജില്ലാ പഞ്ചായത്തംഗം അജോമോൻ, പഞ്ചായത്ത് പ്രതിപക്ഷ നേതാവ് അരുൺ രാജ്, മുൻ മണ്ഡലം പ്രസിഡന്റ് വേണുഗോപാലൻ പിള്ള ,മഹിളാ കോൺഗ്രസ് നേതാക്കളായ നിയോ. പ്രസി. ദീനമ്മ റോയ്, കോന്നി പഞ്ചായത്ത് പ്രസിഡന്റ് സുലേഖ വി.നായർ, സജിത,യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ഷോബിൻ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അജീഷ്, അനൂപ്, സജി റോയ്, ആശ്വതി,ഷാനവാസ്,സേതുകുമാർ,ശിവരാമൻ, ബിജു,ജയകൃഷ്ണൻ തുടങ്ങയിവർ ഒപ്പമുണ്ടായിരുന്നു.