പത്തനംതിട്ട: ദേശത്തുടി സാംസ്‌കാരിക സമന്വയത്തിന്റെ പ്രതിമാസ പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട കഥാവേള കഥാകൃത്ത് ചന്ദ്രബാബു പനങ്ങാട് ഉദ്ഘാടനം ചെയ്തു. പുകസ സംസ്ഥാന കമ്മിറ്റിയംഗവും നിരൂപകനുമായ ജിനു ഡി.രാജ് മോഡറേറ്ററായിരുന്നു. വിഷ്ണുനാരായണൻ നമ്പൂതിരി അനുസ്മരണം ഉണ്ണിക്കൃഷ്ണൻ പൂഴിക്കാട് നിർവ്ഹിച്ചു. ചന്ദ്രബാബു പനങ്ങാട്,രാജേന്ദ്രൻ വയല, ജയരാജ് മറവൂർ, ബിജുകുമാർ എം ജി,അജേഷ് വടശേരിക്കര, കെൽവിൻ എന്നിവർ കഥാവതരണം നടത്തി.സി.എസ്.കൃഷ്ണകുമാർ,മോഹൻകുമാർ വള്ളിക്കോട്,ബിനു ജി.തമ്പി, പ്രീത് ചന്ദനപ്പള്ളി, എസ്.ഹരികുമാർ എന്നിവർ കഥകൾക്ക് ആസ്വാദനം പറഞ്ഞു. ലിസി കുര്യാക്കോസ്, അയ്യപ്പദാസ് കുമ്പളത്ത്, ജോൺ ചീക്കനാൽ,അനൂപ് വള്ളിക്കോട്, ഹരിനാരായണൻ എന്നിവർ ചർച്ചയിൽ പങ്കാളികളായി.സജയൻ ഓമല്ലൂർ സ്വാഗതവും രാജേഷ് ഓമല്ലൂർ നന്ദിയും പറഞ്ഞു.ദേശത്തുടി ഭാരവാഹികളായ വിനോദ് ഇളകൊള്ളൂരും സി.എസ് മണിലാലും പരിപാടികൾക്ക് നേതൃത്വം നൽകി.