പത്തനംതിട്ട : ജില്ലാ റഗ്ബി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ റഗ്ബി ബോൾ പരിശീലന ക്യാമ്പ് മാർച്ച് 28 മുതൽ ജില്ലാ സ്റ്റേഡിയത്തിൽ നടക്കും. സീനിയർ, ജൂനിയർ, സബ് ജൂനിയർ എന്നീ വിഭാഗത്തിൽ ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും ക്യാമ്പിൽ പങ്കെടുക്കാം. ക്യാമ്പിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന 20 കുട്ടികൾക്ക് ബീച്ച് ട്രെയിനിംഗ് പരിശീലനത്തിന് വിടുന്നതാണ്. ഇന്റർനാഷണൽ റഗ്ബി കോച്ച് ജോർജ്ജ്, അജൽ ഷാ, ബിജു, മുഹമ്മദ് ഷാ എന്നിവരുടെ നേതൃത്വത്തിലാണ് ക്യാമ്പ് നടത്തപ്പെടുന്നത്. 27ന് മുമ്പായി ഓൺലൈൻ രജിസ്റ്റർ ചെയ്യുന്ന കുട്ടികളെ മാത്രമെ ക്യാമ്പിൽ പങ്കെടുപ്പിക്കുകയുള്ളു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക. 9383447860 9846373312 ക്യാമ്പ് ഡയറക്ടർ ആർ. പ്രസന്നകുമാർ അറിയിച്ചു.