തിരുവല്ല: നിയോജകമണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി കുഞ്ഞുകോശി പോളിന്റെ തിരഞ്ഞെടുപ്പ് വിജയത്തിനായുള്ള മണ്ഡലം കൺവൻഷനുകൾ ഇന്ന് പൂർത്തിയാകും. നെടുമ്പ്രം മണ്ഡലം കൺവെൻഷൻ ഇന്ന് വൈകിട്ട് അഞ്ചിന് വൈ.എം.സി.എ ഹാളിൽ നടക്കും. ഡി.സി.സി ജനറൽ സെക്രട്ടറി ജേക്കബ് പി.ചെറിയാൻ ഉദ്ഘാടനം ചെയ്യും. നിരണം മണ്ഡലം കൺവെൻഷൻ ഇന്ന് വൈകിട്ട് അഞ്ചിന് അറവനാലിൽ ജോർജിന്റെ ഭവനാങ്കണത്തിൽ നടക്കും. മുസ്ലീംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ഇ.അബ്ദുൽ റഹ്മാൻ ഉദ്ഘാടനം ചെയ്യും. കുന്നന്താനം മണ്ഡലം കൺവെൻഷൻ ഇന്ന് മൂന്നിന് അറക്കൽ എൻ.എസ്.എസ് കരയോഗം ഹാളിൽ നടക്കും. ജില്ലാപഞ്ചായത്ത് മുൻപ്രസിഡന്റ് സജി ചാക്കോ ഉദ്ഘാടനം ചെയ്യും. പുറമറ്റം മണ്ഡലം കൺവെൻഷൻ ഇന്ന് 3.30ന് വെണ്ണിക്കുളം പള്ളിപറമ്പിൽ ബിൽഡിംഗിൽ രാജ്യസഭ മുൻഉപാദ്ധ്യക്ഷൻ പി.ജെ.കുര്യൻ ഉദ്ഘാടനം ചെയ്യും. ഇന്നലെ നടന്ന കവിയൂർ മണ്ഡലം കൺവെൻഷൻ കേരള കോൺഗ്രസ് ഉന്നതാധികാരസമിതി അംഗം വർഗീസ് മാമ്മൻ ഉദ്ഘാടനം ചെയ്തു. ഡി.സി.സി സെക്രട്ടറി കോശി പി.സഖറിയ, മണ്ഡലം ചെയർമാൻ ലാലുതോമസ്, ബ്ലോക്ക് പ്രസിഡന്റ് പി.ടി.ഏബ്രഹാം, മണ്ഡലം പ്രസിഡന്റ് മണിരാജ് പുന്നിലം, ബർസ്ലി ജോസഫ്, അനിയൻ, കെ.ദിനേശ്, ജഗൻ മാത്യു, റെയ്ച്ചൽ വി.മാത്യം, മറിയാമ്മ ജോൺ, ജിനു ബ്രില്യന്റ്, ലിൻസി മോൻസി, തോമസ്‌, എബിൻ പി.മാത്യു, ബിനു ഗോപാൽ എന്നിവർ പ്രസംഗിച്ചു.