election

പത്തനംതിട്ട : നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള സമയം അവസാനിച്ചതോടെ പത്തനംതിട്ട ജില്ലയിലെ സ്ഥാനാർത്ഥികളുടെ ചിത്രം തെളിഞ്ഞു. അഞ്ചു നിയോജക മണ്ഡലങ്ങളിലായി പത്തനംതിട്ട ജില്ലയിൽ 39 സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുള്ളത്. സ്ഥാനാർത്ഥികൾക്ക് ചിഹ്നവും അനുവദിച്ചു.

നിയോജക മണ്ഡലാടിസ്ഥാനത്തിൽ സ്ഥാനാർത്ഥികളുടെ പേര്,പാർട്ടിചിഹ്നം എന്നീ ക്രമത്തിൽ ചുവടെ:

തിരുവല്ല നിയോജക മണ്ഡലം

1). അശോകൻ കുളനട (ബി.ജെ.പി) : താമര.
2). അഡ്വ.മാത്യു ടി. തോമസ് ( ജനതാദൾ - സെക്കുലർ) :

തലയിൽ നെൽക്കതിരേന്തിയ കർഷക സ്ത്രീ.
3). രാജേന്ദ്രദാസ് (ബഹുജൻ സമാജ് പാർട്ടി) : ആന.
4). കുഞ്ഞുകോശി പോൾ (കേരള കോൺഗ്രസ്) :

ട്രാക്ടർ ഓടിക്കുന്ന കർഷകൻ.
5). വിനോദ് കുമാർ (ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി) : ടെലിവിഷൻ.
6). അഡ്വ.തോമസ് മാത്യു (റോയി) (സ്വതന്ത്രൻ) : ഓട്ടോറിക്ഷ.
7). കെ.പി.യേശുദാസ് (സ്വതന്ത്രൻ) : ഡിഷ് ആന്റിന.

8). സുരേന്ദ്രൻ കൊട്ടൂരത്തിൽ (സ്വതന്ത്രൻ) : ഫുട്‌ബോൾ.


റാന്നി നിയോജക മണ്ഡലം

1). അഡ്വ.അനുമോൾ.എൻ (ബഹുജൻ സമാജ് പാർട്ടി): ആന.
2). അഡ്വ. പ്രമോദ് നാരായൺ (കേരളാ കോൺഗ്രസ് (എം) :രണ്ടില.
3). റിങ്കു ചെറിയാൻ (ഇന്ത്യൻ നാഷണൽ കോൺഗ്രസ്): കൈ.
4). അഷറഫ് പേഴുംകാട്ടിൽ (സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ) : താക്കോൽ.
5). ജോമോൻ കൊച്ചേത്ത് (രാഷ്ട്രീയ ജനതാദൾ) : റാന്തൽ വിളക്ക്.
6). കെ.പത്മകുമാർ (ഭാരത് ധർമ്മ ജനസേന) : ഹെൽമെറ്റ്.
7). അജി.ബി.റാന്നി (സ്വതന്ത്രൻ) : കുടം.
8). ബെന്നി പുത്തൻപറമ്പിൽ (തോമസ് മാത്യു) (സ്വതന്ത്രൻ) : ഓട്ടോറിക്ഷ.
9) അഡ്വ.മഞ്ജു കെ.നായർ (കൊട്ടാരത്തിൽ) (സ്വതന്ത്ര): മോതിരം.


ആറന്മുള നിയോജക മണ്ഡലം

1). ബിജു മാത്യു (ബി.ജെ.പി): താമര.
2). വീണാ ജോർജ് (സി.പി.എെ.എം) ചുറ്റിക അരിവാൾ നക്ഷത്രം.
3). അഡ്വ.കെ ശിവദാസൻ നായർ (കോൺഗ്രസ്) കൈ.
4). ഓമല്ലൂർ രാമചന്ദ്രൻ (അംബേദ്കറൈറ്റ് പാർട്ടി ഓഫ് ഇന്ത്യ) കോട്ട്.
5). ശാന്തി ഓമല്ലൂർ (അണ്ണാ ഡെമോക്രാറ്റിക് ഹ്യൂമൻ റൈറ്റ്‌സ് മൂവ്‌മെന്റ് പാർട്ടി ഓഫ് ഇന്ത്യ) കുടം.
6). അർജുനൻ സി.കെ (സ്വതന്ത്രൻ) വയലിൻ.
7). പ്രശാന്ത് ആറന്മുള (സ്വതന്ത്രൻ) വജ്രം.
8). ശിവദാസൻ നായർ (സ്വതന്ത്രൻ) ഗ്ലാസ് ടംബ്ലർ.
9). ജി.സുഗതൻ (സ്വതന്ത്രൻ) ഓട്ടോറിക്ഷ.

കോന്നി നിയോജക മണ്ഡലം

1). അഡ്വ.കെ.യു.ജനീഷ് കുമാർ (സി.പി.എെ.എം) ചുറ്റിക അരിവാൾ നക്ഷത്രം.
2). കെ.സുരേന്ദ്രൻ (ബി.ജെ.പി) താമര.
3).റോബിൻ പീറ്റർ (കോൺഗ്രസ്) കൈ.
4). രഘു പി (അണ്ണാ ഡെമോക്രാറ്റിക് ഹ്യൂമൻ റൈറ്റ്‌സ് മൂവ്‌മെന്റ് പാർട്ടി ഓഫ് ഇന്ത്യ) കുടം.
5). സുകു ബാലൻ (അംബേദ്കറൈറ്റ് പാർട്ടി ഓഫ് ഇന്ത്യ) കോട്ട്.
6).മനോഹരൻ (സ്വതന്ത്രൻ) ബാറ്ററി ടോർച്ച്.

അടൂർ നിയോജക മണ്ഡലം

1). എം.ജി.കണ്ണൻ (കോൺഗ്രസ്) കൈ.
2). ചിറ്റയം ഗോപകുമാർ (സി.പി.എെ) : ധാന്യക്കതിരും അരിവാളും.
3). അഡ്വ. പന്തളം പ്രതാപൻ (ബി.ജെ.പി) താമര.
4). വിപിൻ കണിക്കോണത്ത് (ബഹുജൻ സമാജ് പാർട്ടി) ആന.
5). രാജൻ കുളക്കട (അണ്ണാ ഡെമോക്രാറ്റിക് ഹ്യൂമൻ റൈറ്റ്‌സ് മൂവ്‌മെന്റ് പാർട്ടി ഓഫ് ഇന്ത്യ) കുടം.
6) ശരണ്യാ രാജ്‌ (സോഷ്യലിസ്റ്റ് യൂണിറ്റി സെന്റർ ഓഫ് ഇന്ത്യ(കമ്യൂണിസ്റ്റ്) : ബാറ്ററി ടോർച്ച്.
7). ആർ.കണ്ണൻ (സ്വതന്ത്രൻ) : ടെലിവിഷൻ.