തിരുവല്ല: ജനനായകൻ ഉമ്മൻ ചാണ്ടിയുടെ റോഡ് ഷോ തിരുവല്ലയിലെ തിരഞ്ഞെടുപ്പ് പോരാട്ടത്തിന് ആവേശം പകർന്നു. യു.ഡി.എഫ് സ്ഥാനാർത്ഥി കുഞ്ഞുകോശി പോളിന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം പരുമലയിൽ നിന്ന് തിരുവല്ലയിലേക്കാണ് ഉമ്മൻചാണ്ടി നയിച്ച റോഡ് ഷോ നാടും നഗരവും ഇളക്കി മറിച്ചത്. 11ന് റോഡ്ഷോ തുടങ്ങി. പരുമല കോൺഗ്രസ് ഭവനിൽ നിന്ന് തുറന്ന ജീപ്പിൽ സ്ഥാനാർത്ഥി കുഞ്ഞുകോശി പോളിനൊപ്പമായിരുന്നു പുഞ്ചിരിതൂകി പ്രവർത്തകർക്ക് കൈവീശി ഉമ്മൻ ചാണ്ടിയുടെ യാത്ര. പരുമല ജംഗ്‌ഷനിൽ എത്തിയപ്പോൾ മുൻ മുഖ്യമന്ത്രിയെ നേതാക്കൾ ഹാരമണിയിച്ചു. തിരഞ്ഞെടുപ്പ് ചിഹ്നമായ ട്രാക്ടറുകളും ഇരുചക്രവാഹനങ്ങളുടെയും അകമ്പടിയോടെയായിരുന്നു റോഡ്‌ഷോ. അപ്പർകുട്ടനാട്ടിലെ സൈക്കിൾമുക്ക്,തേവേരി, നിരണം പഞ്ചായത്ത് മുക്ക്, വലിയപള്ളി ജംഗ്‌ഷൻ, ആലംതുരുത്തി, പെരിങ്ങര, മേപ്രാൽ, അഴിയിടത്തുചിറ, കാവുംഭാഗം, മുത്തൂർ തുടങ്ങി ഇരുപതോളം കേന്ദ്രങ്ങളിലൂടെ ജനങ്ങളെ ആവേശത്തിലാക്കി മൂന്നുമണിക്കൂറോളം യാത്രചെയ്ത് തിരുവല്ല വൈ.എം.സി.എ ജംഗ്‌ഷനിൽ റോഡ് ഷോ സമാപിച്ചു. ആന്റോ ആന്റണി എം.പി,ജോസഫ് എം.പുതുശേരി, ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ്, കെ.പി.സി.സി സെക്രട്ടറിമാരായ പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ,എൻ.ഷൈലാജ്, യു.ഡി.എഫ് ചെയർമാൻ വിക്ടർ ടി.തോമസ്, വർഗീസ് മാമ്മൻ, റെജി തോമസ്, ലാലു തോമസ്, സാം ഈപ്പൻ,സതീഷ് ചാത്തങ്കരി, ആർ.ജയകുമാർ,ശിവദാസ് യു.പണിക്കർ,തോമസ് വർഗീസ്,അലക്സ് പുത്തൂപ്പള്ളി,റോബിൻ പരുമല, ജേക്കബ് പി.ചെറിയാൻ,പ്രസാദ് ജോർജ്ജ്,ഷിബു പുതുക്കേരി, ശശിധരൻപിള്ള, കോശി പി.സഖറിയ, എം.ആർ.ശശിധരൻ,പി.എ.അനീർ, പി.ടി.ജോൺ, പെരിങ്ങര രാധാകൃഷ്ണൻ ,വിശാഖ് വെൺപാല,എബി മേക്കരിങ്ങാട്,പി.ടി.എബ്രഹാം, രാജേഷ് ചാത്തങ്കരി, കെ.ജെ.മാത്യു,രഘുകുമാർ, സജി എം.മാത്യു, അജി തമ്പാൻ, റോജി കാട്ടാശേരി, സെബാസ്റ്റ്യൻ കാടുവെട്ടൂർ എന്നിവർ നേതൃത്വം നൽകി.