a
എം.വി ഗോപകുമാർ വീട്ടമ്മയുടെ അനുഗ്രഹം വാങ്ങുന്നു

ചെങ്ങന്നൂർ: ബി.ജെ.പി സ്ഥാനാർത്ഥി എം.വി ഗോപകുമാർ ഇന്നലെ രാവിലെ ആലാ പഞ്ചായത്ത് നെടുവരംകോട് ക്ഷേത്ര ദർശനത്തിന് ശേഷം പഞ്ചായത്തിലെ വിവിധ സാമുദായിക സംഘടനാ നേതാക്കളെയും പ്രധാന ആളുകളയും കണ്ട് വോട്ട് അഭ്യർത്ഥിച്ചു. തുടർന്ന് മാന്നാർ പഞ്ചായത്തിൽ സമ്പർക്കം നടത്തി. ഇന്ന് രാവിലെ ചെങ്ങന്നൂർ നഗരസഭയിൽ സമ്പർക്കം നടത്തും. വിവിധ പ്രമുഖരെ നേരിൽ കാണും. ഉച്ചയ്ക്ക് ശേഷം മുളക്കുഴ പഞ്ചായത്തിൽ സ്ഥാനാർത്ഥി സ്വീകരണ പര്യടനം നടക്കും.