തിരുവല്ല: എൻ.ഡി.എ സ്ഥാനാർത്ഥി അശോകൻ കുളനട ഇന്നലെ പെരിങ്ങര, കുറ്റൂർ പഞ്ചായത്തുകളിലും നഗരസഭയുടെ ചില പ്രദേശങ്ങളിലും പര്യടനം നടത്തി. വിവിധ മേഖലകളിൽ ഭവന സന്ദർശനം നടത്തി. ഞായപ്പള്ളി ഇല്ലത്തെ ഉണ്ണികൃഷ്ണൻ മൂസതിൽ നിന്നും അനുഗ്രഹം തേടിയാണ് പ്രചാരണ പരിപാടികൾ ആരംഭിച്ചത്. കഴുപ്പിൽ കോളനിയിലെ വീടുകൾ സന്ദർശിച്ച സ്ഥാനാർത്ഥി വോട്ടർമാരുടെ ആവലാതികൾക്ക് പരിഹാരമാർഗങ്ങൾ ഉറപ്പു നൽകി. ചാലക്കുഴി,ആലംതുരുത്തി,വേങ്ങൽ,തോണിക്കടവ് എന്നിവിടങ്ങളിൽ പ്രചാരണ പരിപാടികൾ നടത്തി. ഉച്ചയ്ക്കുശേഷം നഗരസഭയിലെ കാട്ടുക്കരയിൽ പ്രചാരണം നടത്തിയ സ്ഥാനാർത്ഥി തിരുമൂലപുരത്തെ വിവിധ വ്യാപാര കേന്ദ്രങ്ങൾ സന്ദർശിച്ചു. കുറ്റൂരിൽ അന്തരിച്ച ചലച്ചിത്രതാരം എം.ജി.സോമന്റെ വീട്ടിലെത്തി ഭാര്യ സുജാത, മകൻ എന്നിവരോടും അശോകൻ കുളനട വോട്ട് അഭ്യർത്ഥിച്ചു. എൻ.ഡി.എയുടെ കവിയൂർ പഞ്ചായത്ത് കൺവെൻഷൻ ജില്ലാ വൈസ് പ്രസിഡന്റ് പി.ആർ.ഷാജി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് ദിനേശ് കുമാർ എം.ഡി, വൈസ് പ്രസിഡണ്ട് ശ്രീരഞ്ജിനി. എ.ഗോപി, രാജേഷ് കുമാർ, വിനോദ് കെ.ആർ.ജയപ്രകാശ്, സിന്ധു വിജയകുമാർ, പ്രീത മോഹൻ, രത്നമണിയമ്മ എന്നിവർ പ്രസംഗിച്ചു. മല്ലപ്പള്ളിയിൽ നടന്ന പഞ്ചായത്ത് കൺവെൻഷൻ മണ്ഡലം പ്രസിഡന്റ് ശ്യാം മണിപ്പുഴ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് വിജയൻകുട്ടി അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം വൈസ് പ്രസിഡന്റ് പ്രകാശ് വടക്കേമുറി, അനിൽകുമാർ എസ്, ജയൻ ചെങ്കല്ലിൽ, മഹിളാമോർച്ച പഞ്ചായത്ത് പ്രസിഡന്റ് ഗിരിജാദേവി എന്നിവർ പ്രസംഗിച്ചു.