തിരുവല്ല: നഗരസഭാ പ്രദേശങ്ങളിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി മാത്യു ടി. തോമസ് വോട്ട് തേടി പര്യടനം നടത്തി. കാവുംഭാഗത്തു നിന്നും രാവിലെ വ്യാപാരശാലകളിലും ഭവനങ്ങളിലും വ്യക്തികളെയും സന്ദർശിച്ചു വോട്ട് അഭ്യർത്ഥിച്ചു. മുത്തൂർ, കറ്റോട്, കിഴക്കുംമുറി, തിരുവല്ല ടൗൺ എന്നിവിടങ്ങളിലും രാമപുരം മാർക്കറ്റിലും ഇടതു മുന്നണി നേതാക്കളോടൊപ്പം മാത്യു ടി. തോമസ് വോട്ടർമാരെ നേരിൽ കണ്ടു. എൽ.ഡി.എഫ് നേതാക്കളായ ആർ.സനൽകുമാർ, ചെറിയാൻ പോളച്ചിറയ്ക്കൽ, അംബികാ മോഹൻ, സജി അലക്സ്, അലക്സാണ്ടർ കെ.ശാമുവൽ, ആർ.മനു, ആർ.രവി പ്രസാദ്, ബാബു പറയത്തുകാട്ടിൽ, റെയ്ന ജോൺസ് ബർഗ്, ജോ എണ്ണയ്ക്കാട്, എം.ബി നൈനാൻ, ടി.ബി ശശി, ഷാജി തിരുവല്ല, ഷിനോജ് ചാണ്ടി, പ്രകാശ് ബാബു, കൊച്ചുമോൻ, ഒ.ആർ അനൂപ് കുമാർ, കെ.എസ് അമൽ, ജേക്കബ് ഏബ്രഹാം എന്നിവരും ഒപ്പമുണ്ടായിരുന്നു.

മുഖ്യമന്ത്രി 24ന് തിരുവല്ലയിൽ
തിരുവല്ല: ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി മാത്യു ടി. തോമസിന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം മുഖ്യമന്ത്രി പിണറായി വിജയൻ 24ന് രാവിലെ 9.30 ന് തിരുവല്ല മുനിസിപ്പൽ മൈതാനത്ത് പ്രസംഗിക്കും.