ചെങ്ങന്നൂർ: എൻ.ഡി.എ സ്ഥാനാർത്ഥി എം.വി.ഗോപകുമാറിന്റെ തിരഞ്ഞെടുപ്പ് പര്യടനത്തിന് തുടക്കം കുറിച്ചു. പ്രമുഖ ശില്പി ബാലകൃഷ്ണൻ ആചാരി പര്യടനം ഉദ്ഘാടനം ചെയ്തു. ബി.ജെ.പി പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ രാജീവ് അദ്ധ്യക്ഷനായി. ബി.ജെ.പി സംസ്ഥാന സമിതി അംഗം മധു പരുമല, ജില്ലാ സെക്രട്ടറി സജു ഇടക്കല്ലിൽ, നിയോജക മണ്ഡലം പ്രസിഡന്റ് സതീഷ് ചെരുവല്ലൂർ, സെക്രട്ടറിമാരായ പ്രമോദ് കാരക്കാട്, രമേശ് പേരിശേരി, അനീഷ് മുളക്കുഴ, സി.ബിനു രാജ്, രാജേഷ് ഗ്രാമം,സി.വിനോദ് കുമാർ, നിഷാ ബിനു,എസ്.രഞ്ജിത്ത്.ടി.ഗോപി,രശ്മി സുഭാഷ് എന്നിർ സംസാരിച്ചു. ശണമന്ത്രം മുഴക്കിയും, പുഷ്പ വൃഷ്ടി നടത്തിയും ഹാരവും ഷാളും അണിയിച്ചും തിലകക്കുറി ചാർത്തിയും ആരതി ഉഴിഞ്ഞും താളമേളങ്ങളുടെയും വഞ്ചിപ്പാട്ടിന്റെയും അകമ്പടിയോടുകൂടിയാണ് ഓരോ യോഗങ്ങളിലും എം.വി.ഗോപകുമാറിനെ സ്വീകരിച്ചത്. ഉച്ചക്ക് ശേഷം ഇരമല്ലിക്കര ശ്രീധർമ്മ ശാസ്താ ക്ഷേത്ര പരിസരത്തു നിന്നും ആരംഭിച്ച പര്യടനത്തിൽ സ്ത്രീകളടക്കം നൂറുകണക്കിന് ആളുകൾ പങ്കെടുത്തു.