തിരുവല്ല: എസ്.എൻ.ഡി.പി യോഗം നെടുമ്പ്രം ശാഖയുടെ ഗുരുദേവ ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠാ വാർഷികോത്സവം ഇന്ന് കൊടിയേറും. 25ന് സമാപിക്കും. ഇന്ന് രാവിലെ എട്ടിന് ഗുരുഭാഗവത പാരായണം. 10.30നും 11.15നും മദ്ധ്യേ ക്ഷേത്ര മേൽശാന്തി വിഷ്ണു ചേർത്തല കൊടിയേറ്റും. 11.30ന് സ്വാമി ധർമചൈതന്യ പ്രഭാഷണം നടത്തും. യൂണിയൻ വൈസ് പ്രസിഡന്റ് ബിജു കുറ്റിപ്പറമ്പിൽ ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് സജി ഗുരുകൃപ അദ്ധ്യക്ഷത വഹിക്കും. 24ന് എട്ടിന് മഹാമൃത്യുജ്ഞയഹോമം 12മുതൽ പറയിടൽ ഉദ്ഘാടനം യൂണിയൻ പ്രസിഡന്റ് ബിജു ഇരവിപേരൂർ നിർവഹിക്കും. യൂണിയൻ സെക്രട്ടറി അനിൽ എസ്.ഉഴത്തിൽ മുഖ്യപ്രഭാഷണം നടത്തും. 25ന് രാവിലെ 7.30ന് മഹാഗുരുപൂജ 9ന് കലശം11ന് സ്വാമി ശിവബോധാനന്ദ പ്രഭാഷണം നടത്തും. യൂണിയൻ കൗൺസിലർ അനിൽ ചക്രപാണി ഉദ്ഘാടനം ചെയ്യും. ഒന്നിന് ജനപ്രതിനിധികളെ ആദരിക്കൽ സമ്മേളനം യൂണിയൻ പ്രസിഡന്റ് ബിജു ഇരവിപേരൂർ ഉദ്ഘാടനം ചെയ്യും. യൂണിയൻ സെക്രട്ടറി അനിൽ എസ്.ഉഴത്തിൽ സന്ദേശം നൽകും. സെക്രട്ടറി ശിവൻ മടയ്ക്കൽ അദ്ധ്യക്ഷത വഹിക്കും. പുളിക്കീഴ് ബ്ലോക്ക് പ്രസിഡന്റ് ചന്ദ്രലേഖ, വൈസ് പ്രസിഡന്റ് ബിനിൽകുമാർ, പഞ്ചായത്ത് നാലാംവാർഡ് മെമ്പർ സന്ധ്യാമോൾ എന്നിവരെ ആദരിക്കും. 7.30ന് ചാത്തങ്കരി അർദ്ധനാരീശ്വര ക്ഷേത്രത്തിൽനിന്നും താലപ്പൊലി ഘോഷയാത്ര.