ചെങ്ങന്നൂർ : എൽ.ഡി.എഫ് സ്ഥാനാർത്ഥി സജി ചെറിയാൻ ഇന്നലെ രാവിലെ ആല, ചെറിയനാട്, പുലിയൂർ പഞ്ചായത്തുകളിൽ ഗൃഹസന്ദർശനം നടത്തി. കൊല്ലകടവ് ജംഗ്ഷനിലെ വ്യാപാരസ്ഥാപനങ്ങളിൽ എത്തി പിന്തുണ തേടി. ചെറുവല്ലൂർ സെന്റ് ജോർജ്ജ് ശാലേം മാർത്തോമാ പള്ളിയിൽ നടന്ന ചടങ്ങിൽ പങ്കെടുത്തു. പുലിയൂർ കുളിക്കാം പാലം, കിഴക്കേനട ജംഗ്ഷനുകളിലെ വ്യാപാരി സുഹൃത്തുക്കളോടും വോട്ട് അഭ്യർത്ഥിച്ചു. പോത്തലക്കോട്, ആയുർവേദ ആശുപത്രി ഭാഗങ്ങളിലെ വീടുകൾ സന്ദർശിച്ചു. ചെന്നിത്തലയിലും മാന്നാറും തിരഞ്ഞെടുപ്പു യോഗങ്ങളിൽ പങ്കെടുത്തു. വൈകിട്ട് മുളക്കുഴ എരുമാലയിലും വലിയ പറമ്പിലും നടന്ന എൽ.ഡി.എഫ് കുടുംബയോഗങ്ങളിൽ സ്ഥാനാർത്ഥി പങ്കെടുത്തു.