പൂതങ്കര: ശരണംവിളികളാൽ മുഖരിതമായ അന്തരീക്ഷത്തിൽ ധർമ്മശാസ്താ ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി. ക്ഷേത്രതന്ത്രി പ്ളാസ്ഥാനത്ത് മഠത്തിൽ രാമര് പോറ്റിയാണ് കൊടിയേറ്റ് നിർവഹിച്ചത്. 29ന് സമാപിക്കും. എല്ലാ ദിവസവും രാവിലെ 10ന് ഉത്സവബലി, 12ന് ഉത്സവബലി ദർശനം, വൈകിട്ട് 6.30ന് സോപാനസംഗീതം, 7.30ന് ശ്രീഭൂതബലി. 25ന് വൈകിട്ട് 6.30 ന് പുഷ്പാഭിഷേകം, 27ന് രാവിലെ 7.30 മുതൽ മൃത്യുഞ്ജയഹോമം, 10ന് ആയില്യംപൂജ, 28 ന് രാവിലെ 9 ന് സേവ, കാഴ്ചശ്രീബലി, 7.30 ന് കാക്കരശിനാടകം, 8.30 ന് പള്ളിവേട്ട എഴുന്നള്ളത്ത്, 29 ന് രാവിലെ 9.30 ന് ആറാട്ടുബലി, കൊടിയിറക്ക്, വൈകിട്ട് 4 ന് ആറാട്ട് എഴുന്നെള്ളത്ത്, രാത്രി 7.30ന് സംഗീതനിശ, 8.30ന് ആറാട്ടുതിരിച്ചുവരവ് എന്നിവയാണ് പരിപാടികൾ.