കോന്നി: എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.കെ.യു ജനീഷ് കുമാറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ ഗാനങ്ങൾ പുറത്തിറക്കി. എൽ.ഡി.എഫ് കോന്നി നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മി​റ്റി ഓഫീസിൽ നടന്ന ചടങ്ങിൽ മുൻ എം.എൽ.എ യും സി.പി. എം സംസ്ഥാന കമ്മി​റ്റി അംഗവുമായ ആർ ഉണ്ണികൃഷ്ണപിള്ള ഓഡിയോ സി.ഡിയുടെ പ്രകാശന കർമ്മം നിർവഹിച്ചു. ജില്ലാ സെക്രട്ടേറിയ​റ്റംഗം പി.ജെ അജയകുമാർ സി.ഡി ഏ​റ്റുവാങ്ങി. ഏരിയ കമ്മി​റ്റി സെക്രട്ടറി ശ്യാംലാൽ, ഡി.വൈ.എഫ്.‌ഐ ജില്ലാ പ്രസിഡന്റ് സംഗേഷ് .ജി.നായർ, കോന്നിയൂർ പി.കെ തുടങ്ങിയവർ പങ്കെടുത്തു.