oommen-chandy-at-pdm
അടൂരിലെ യു.ഡി.എഫ്. സ്ഥാനാർത്ഥി എം.ജി.കണ്ണന്റെ തെരഞ്ഞെടുപ്പ് കൺവൻഷൻ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്യുന്നു

പന്തളം: കോൺഗ്രസ് പറയുന്നത് ചെയ്യും. ചെയ്യുന്നത് മാത്രമേ പറയുകയുള്ളു എന്നും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. പന്തളം നാനാക്കൺവെൻഷൻ സെന്ററിൽ യു.ഡി.എഫ്. സ്ഥാനാർത്ഥി എം.ജി.കണ്ണന്റെ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എൽ.ഡി.എഫ്.പി.ആർ. ഏജൻസികളുടെ സഹായത്തോടെ യു.ഡി.എഫിനെ ഭയപ്പെടുത്തണ്ട. ജനമസ് യു.ഡി.എഫിന് അനുകൂലമാണ്. പിണറായി സർക്കാർ എന്താണ് ചെയ്തത്. ചെറുപ്പക്കാർക്ക് ലഭിക്കേണ്ട ജോലി പുറം വാതിലിലൂടെ പാർട്ടി കാർക്കും സ്വന്തക്കാർക്കും നൽകുന്നു. സ്വജനപക്ഷപാതവും പാർട്ടി താൽപ്പര്യവും കൊണ്ട് ജനം പൊറുതിമുട്ടിയ അഞ്ചു വർഷക്കാലം ജനം പൊറുക്കില്ലെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. യു.ഡി.എഫ്.നഗരസഭാ കമ്മിറ്റി ചെയർമാൻ എ.ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു.നേതാക്കളായ ആന്റോ ആന്റണി എം.പി, ബാബു ജോർജ്, തോപ്പിൽ ഗോപകുമാർ, പഴകുളം ശിവദാസൻ,എൻ.ജി.സുരേന്ദ്രൻ, അഡ്വ.ഡി.എൻ. തൃദീപ്, ബി.നരേന്ദ്രനാഥ്, അഡ്വ.ബിജു ഫിലിപ്പ്, കെ.എൻ. അച്ചുതൻ, ഫാ.ദാനിയേൽ പുല്ലേലിൽ,അഡ്വ:കെ.എസ്.ശിവകുമാർ സ്ഥാനാർത്ഥി എം.ജി.കണ്ണൻ എന്നിവർ പ്രസംഗിച്ചു.