ചെങ്ങന്നൂർ യു.ഡി.എഫ് സ്ഥാനാർത്ഥി എം.മുരളിയുടെ സ്വീകരണ പര്യടനത്തിന് തിരുവൻവണ്ടൂർ പഞ്ചായത്തിലെ ഇരമല്ലിക്കരയിൽ നിന്ന് രാവിലെ തുടക്കം കുറിച്ചു. കൊടികുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്തു. സ്വീകരണ പര്യടനം വെട്ടിക്കട്ടിൽ ക്ഷേത്രം, മഴുക്കീർപള്ളി വഴി പഴയപീടികയിൽപടി, കുതിരവട്ടം, ഉമയാറ്റുകര ക്ഷേത്രത്തിൽ എത്തിച്ചേർന്നു. വൈകിട്ട് അമ്പീരേത്ത് പടിയിൽ നിന്ന് ആരംഭിച്ച പര്യടനം പത്തേത്ത്പടി, കളീയ്ക്കൽപടി, കുത്തിയത്തോട്, വനവാതുക്കര വഴി കല്ലിശേരിയിൽ സമാപിച്ചു. ഇന്ന് ബുധനൂർ പഞ്ചായത്തിൽ പര്യടനം നടക്കും.