മല്ലപ്പള്ളി : വ്യാജവാറ്റിനായി സൂക്ഷിച്ചിരുന്ന കോട കണ്ടെടുത്ത കേസിൽ വിമുക്തഭടനെതിരെ എക്‌സൈസ് കേസെടുത്തു. പെരുമ്പെട്ടി വെള്ളയിൽ കുളത്തുങ്കൽ പുത്തൻവീട്ടിൽ അനിൽകുമാർ (49)നെതിരെയാണ് കേസെടുത്തത്. വിവിധ സംഭരണികളിൽ സൂക്ഷിച്ചുവെച്ചിരുന്ന 50 ലിറ്ററോളം കോട എക്‌സൈസ് സംഘം കസ്റ്റഡിയിലെടുത്തു. സംഘം റെയ്ഡ് നടത്തുമെന്നറിഞ്ഞ പ്രതി ഓടി രക്ഷപ്പെട്ടു. വീടിന്റെ അടുക്കളയിൽ നിന്നും വാറ്റുപകരണങ്ങൾ കണ്ടെടുത്തിട്ടുണ്ട്. എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ വി. റോബർട്ടിന്റെ നിർദ്ദേശാനുസരണം പ്രിവന്റീവ് ഓഫീസർ കെ.എം.ഷിഹാബുദീൻ, സി.ഇ.ഒ മാരായ അജിത് ജോസഫ്, അനൂപ് പി.എം., ധനുസൂദനൻ നായർ എന്നിവരുടെ സംഘമാണ് റെയ്ഡിന് നേതൃത്വം നൽകിയത്.