ചെങ്ങന്നൂർ : മുളക്കുഴ പഞ്ചായത്ത് ഗ്രന്ഥശാല നേതൃസമിതിയും എക്‌സൈസ് വകുപ്പ് വിമുക്തി ക്ലബും ചേർന്ന് അരീക്കര ശ്രീനാരായണ ഗ്രന്ഥശാലയിൽ നടത്തിയ ലഹരി വിമുക്ത ബോധവത്കരണ ക്ലാസിന് എക്‌സൈസ് പ്രിവന്റീവ് ഓഫീസർ എം.കെ ശ്രീകുമാർ നേതൃത്വം നൽകി. യോഗത്തിൽ ചെങ്ങന്നൂർ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ഷാജ്‌ലാൽ അദ്ധ്യക്ഷനായി. അരീക്കര ശ്രീനാരായണ ഗ്രന്ഥശാല പ്രസിഡന്റ് കെ.രാമചന്ദ്രൻ ലഹരി വിരുദ്ധ ബോധവത്കരണ സന്ദേശം നൽകി. കൊല്ലം ഫാബിയോസ് പാവ നാടകം അവതരിപ്പിച്ചു. തുടർന്ന് നടന്ന ചർച്ചയിൽ കെ.കെ ഭാനു, ശരത് എസ്.ദാസ്, എൻ.വിജയൻ, എൻ.എൻ വിജയസിംഗ് എന്നിവർ പങ്കെടുത്തു.