പന്തളം: റൂർക്കല സ്റ്റീൽ പ്ലാന്റ് മുൻ ഉദ്യോഗസ്ഥൻ ഉളനാട് പന്നിക്കുഴിയിൽ സി.സി. ജോൺ (ജോയി-81) നിര്യാതനായി. സംസ്‌കാരം ഇന്നു രാവിലെ 11 ന് ഉളനാട് സെന്റ് ജോൺസ് ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ: റൂർക്കല റീജിയണൽ എൻജിനീയറിംഗ് കോളേജ് ഉദ്യോഗസ്ഥയും തുമ്പമൺ നോർത്ത് തെങ്ങുവിളയിൽ കുടുംബാംഗവുമായ അമ്മിണി. മക്കൾ: സജി പി. ജോൺ (കുളനട പഞ്ചായത്ത് മുൻ അംഗം), ജെസി പി. ജോൺ (മെഴുവേലി ജിഐഎസ് യുപി സ്‌കൂൾ അദ്ധ്യാപിക). മരുമക്കൾ: ലിജി സജി, ജോയി മാത്യു.