ചെങ്ങന്നൂർ: കാടുവെട്ടൂർ സെന്റ് മേരീസ് പള്ളി പെരുന്നാളും വല്യപ്പന്റെ ശ്രാദ്ധവും കാടുവെട്ടൂർ ചരിത്ര മ്യൂസിയം ഉദ്ഘാടനവും ഇന്നും നാളെയും നടക്കും. ഇന്ന് രാവിലെ 10ന് കാടുവെട്ടൂർ ചരിത്ര മ്യൂസിയത്തിന്റെയും ലൈബ്രറിയുടേയും കൂദാശ. 10.30ന് കുടുംബയോഗം, വൈകിട്ട് 7ന് പള്ളിപ്പടിക്കൽ നിന്ന് റാസ. നാളെ രാവിലെ 7.30ന് വിശുദ്ധ മൂന്നിൻമേൽ കുർബാന, 10ന് പൊതുസമ്മേളനം. സജിചെറിയാൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഡോ.സഖറിയാ മാർ അപ്രേം അദ്ധ്യക്ഷനാകും. തോമസ് മാർ തിമോത്തിയോസ് അനുഗ്രഹ പ്രഭാഷണവും നൈനാൻ കാടുവെട്ടൂർ മുഖ്യപ്രഭാഷണവും നടത്തും. 11ന് പള്ളിപടിക്കൽ നിന്ന് റാസ, 6ന് കൊടിയിറക്ക്.