ചെങ്ങന്നൂർ: എൻ.ഡി.എ സ്ഥാനാർത്ഥി എം.വി ഗോപകുമാറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉയർത്തിയിരുന്ന ഫ്‌ളെക്‌സ് ബോർഡുകളും പോസ്റ്ററുകളും വ്യാപകമായി നശിപ്പിച്ചതായി പരാതി. ചെങ്ങന്നൂർ നഗരസഭയിലെ ശാസ്താംകുളങ്ങര, പാണ്ടനാട്, നികരുംപുറം എന്നിവിടങ്ങളിലെ ഫ്‌ളെക്‌സ് ബോർഡുകളും പോസ്റ്ററുകളുമാണ് നശിപ്പിക്കപ്പെട്ടത്. ഫ്ളക്‌സ് ബോർഡുകൾ നശിപ്പിച്ചതുകൊണ്ട് എം.വി ഗോപകുമാറിന്റെ വിജയത്തെ തടഞ്ഞു നിറുത്താൻ കഴിയില്ലെന്ന് ജില്ലാ സെക്രട്ടറി സജു ഇടക്കല്ലിൽ പറഞ്ഞു. ഇതിനെതിരെ ജനാധിപത്യ രീതിയിൽ പ്രതിഷേധിക്കുമെന്നും സജു പറഞ്ഞു.