തിരുവല്ല: എസ്.എൻ.ഡി.പി യോഗം 313 കടപ്ര-നിരണം ശാഖയുടെ ഗുരുദേവ ക്ഷേത്രത്തിലെ പ്രതിഷ്‌ഠാ വാർഷിക മഹോത്സവം 26 മുതൽ 30വരെ നടക്കും. 26ന് രാവിലെ മുതൽ വിശേഷാൽ പൂജകൾ, 27ന് രാവിലെ 6.55നും 7.20നും മദ്ധ്യേ ക്ഷേത്രംതന്ത്രി ഷാജി ശാന്തിയുടെയും മേൽശാന്തി ദാമോദരൻ ശാന്തിയുടെയും കാർമ്മികത്വത്തിൽ കൊടിയേറ്റ് നടക്കും. 10ന് പ്രതിഷ്ഠാ വാർഷിക മഹോത്സവം യോഗം ഇൻസ്പെക്റ്റിംഗ് ഓഫീസർ എസ്.രവീന്ദ്രൻ എഴുമറ്റൂർ ഉദ്ഘാടനം ചെയ്യും. യൂണിയൻ സെക്രട്ടറി അനിൽ എസ്. ഉഴത്തിൽ അദ്ധ്യക്ഷത വഹിക്കും. യൂണിയൻ പ്രസിഡന്റ് ബിജു ഇരവിപേരൂർ മുഖ്യപ്രഭാഷണം നടത്തും. യോഗം അസി.സെക്രട്ടറി പി.എസ് വിജയൻ, യൂണിയൻ വൈസ് പ്രസിഡന്റ് കെ.ജി.ബിജു, ശാഖാ പ്രസിഡന്റ് വി.ജി. സുധാകരൻ, സെക്രട്ടറി രാജപ്പൻ ജിജോ ഭവൻ എന്നിവർ പ്രസംഗിക്കും. 2.30 മുതൽ ഗുരുദേവകൃതികളുടെ പാരായണം. 6.45ന് ദീപക്കാഴ്ച 7.30ന് ഭഗവതിസേവ. 28ന് രാവിലെ 10മുതൽ നിറപറ സമർപ്പണം. വൈകിട്ട് 6.30ന് സമൂഹപ്രാർത്ഥന. 29ന് രാവിലെ മുതൽ വിശേഷാൽ പൂജകൾ, വൈകിട്ട് ഏഴിന് ദീപക്കാഴ്ച. 30ന് രാവിലെ ഏഴിന് മഹാഗുരുപൂജ 11ന് നവകം, ബ്രഹ്മകലശാഭിഷേകം. ഏഴിന് വിശേഷാൽ ദീപാരാധന എട്ടിന് ആറാട്ട്.