പന്തളം : പന്തളത്ത് കഴിഞ്ഞ രാത്രിയിൽ ഉണ്ടായ കാറ്റിൽ വൻനാശനഷ്ടങ്ങൾ സംഭവിച്ചു. നിരവധി വീടുകളുടെ മേൽ മരങ്ങൾ വീഴുകയും പോസ്റ്റുകൾ ഒടിയുകയും കൃഷിനാശങ്ങൾ സംഭവിക്കുകയും ചെയ്തു. കാറ്റിൽ നാശം നേരിട്ട ജനങ്ങൾക്ക് അടിയന്തരമായ സഹായം നൽകണമെന്ന് കർഷക കോൺഗ്രസ് പന്തളം വെസ്റ്റ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് കെ.എൻ.രാജൻ അദ്ധ്യക്ഷത വഹിച്ചു. യോഗം കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വേണുകുമാരൻ നായർ ,വല്ലാറ്റൂർ വാസുദേവൻപിള്ള, സോളമൻ വരവുകാലായിൽ,നജീർ എന്നിവർ പ്രസംഗിച്ചു.