റാന്നി: റാന്നിയിൽ യു.ഡി എഫ് സ്ഥാനാർത്ഥി റിങ്കു ചെറിയാന്റെ തിരഞ്ഞെടുപ്പ് അവലോകന യോഗം എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിക്ക് അൻവർ ഉദ്ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ് അദ്ധ്യക്ഷത വഹിച്ചു. എ.ഐ.സി.സി അംഗം മാലേത്ത് സരളാദേവി, അഡ്വ.കെ ജയവർമ്മ, ടി.കെ സാജു, സതീഷ് ബാബു,കാട്ടൂർ അബ്ദുൽ സലാം,ഏബ്രഹാം മാത്യു പനച്ചുമൂട്ടിൽ, അഡ്വ.ലാലു ജോൺ, രാജു മരുതിക്കൽ, പ്രകാശ് കുമാർ ചരളേൽ തുടങ്ങിയവർ പ്രസംഗിച്ചു. എ.ഐ.സി.സി സെക്രട്ടറി ഐവാൻ ഡിസൂസ ചടങ്ങിൽ പങ്കെടുത്തു. റിങ്കു ചെറിയാന്റെ നാറാണമൂഴി മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പര്യടന പരിപാടി കച്ചേരിതടം ജംഗ്ഷനിൽ നിന്ന് പ്രൊഫ.തോമസ് അലക്‌സ് ഉദ്ഘാടനം ചെയ്തു. അലിമുക്ക്, നിരപ്പുംപാറ, ചൊല്ലാനാവയൽ, നാരണമൂഴി, ചണ്ണ, കുടമുരുട്ടി, കൊച്ചുകുളം,ഉന്നത്താനി, തോണിക്കടവ്, അറയ്ക്കമൺ,അത്തിക്കയം, കടുംമീൻചിറ സ്‌കൂൾ ജംഗ്ഷൻ,ചെമ്പനോലി, മടന്തമൺ,കണ്ണമ്പള്ളി, കുക്കുടുമൺ,ഇടമുറി സ്‌കൂൾ ജംഗ്ഷൻ,തോമ്പിക്കണ്ടം ചപ്പാത്ത്,പുല്ലമ്പള്ളി പടി,പാറേക്കടവ് സ്റ്റോറുപടി, ഇടമൺ പത്തേക്കർ, തോമ്പിക്കണ്ടം കിഴക്കേമല, തോമ്പിൽകണ്ടം വലിയപതാൽ എന്നീ സ്ഥലങ്ങളിൽ ആവേശകരമായ സ്വീകരണങ്ങൾ ലഭിച്ചു.