തിരുവല്ല: എൻ.ഡി.എ സ്ഥാനാർഥി അശോകൻ കുളനടയുടെ രണ്ടാം ദിവസത്തെ പര്യടനം ഇന്നലെ രാവിലെ പുറമറ്റം പഞ്ചായത്തിലെ ഗ്യാലക്സി നഗറിൽ നിന്നാരംഭിച്ചു. ബി.ജെ.പി ജില്ലാ സെക്രട്ടറി പ്രസന്നകുമാർ കുറ്റൂർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് ടി.ജി അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ഉച്ചയ്ക്കുശേഷം കല്ലൂപ്പാറയിലെ കോമളം ജംഗ്ഷനിൽ നിന്ന് ആരംഭിച്ച സ്ഥാനാർഥി പര്യടനം പുതുശേരി, മഠത്തുംഭാഗം, തുരുത്തിക്കാട്, പാലത്തിങ്കൽ, ചെങ്ങരൂർ, ശാസ്താങ്കൽ, നെടുമ്പാറ, കല്ലൂപ്പാറ തുടങ്ങി വിവിധ ഇടങ്ങളിൽ നടന്നു.വിവിധ കേന്ദ്രങ്ങളിൽ മണ്ഡലം പ്രസിഡണ്ട് അഡ്വ.ശ്യാം മണിപ്പുഴ, ജില്ലാ വൈസ് പ്രസിഡന്റ് പി.ആർ ഷാജി, കോർഡിനേറ്റർ വിനോദ് തിരുമൂലപുരം, യുവമോർച്ച ജില്ല ജനറൽ സെക്രട്ടറി ആർ.നിതീഷ്, സംസ്ഥാന സമിതി അംഗം മണി എസ്.തിരുവല്ല, ശ്രീദേവി താമരാക്ഷൻ, പ്രസന്ന സതീഷ്,പഞ്ചായത്ത് ജനറൽ സെക്രട്ടറി ആൽവിൻ തോമസ് എന്നിവർ പ്രസംഗിച്ചു.
പര്യടനം ഇന്ന്
രാവിലെ 9ന് കുന്നന്താനം പഞ്ചായത്തിലെ പുളിന്താനം ജംഗ്ഷനിൽ നിന്നാരംഭിക്കുന്ന പര്യടന പരിപാടി കോലത്തു മലയിലും ഉച്ചയ്ക്ക് 3ന് കവിയൂർ പഞ്ചായത്തിലെ ഐഡിയിൽ നിന്ന് ആരംഭിക്കുന്ന പര്യടനം വൈകിട്ട് കമ്പാളത്തകിടിയിൽ സമാപിക്കും.