ചെങ്ങന്നൂർ : നിയോജക മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി സജി ചെറിയാൻ ആദ്യഘട്ട മണ്ഡല പര്യടനം ആരംഭിച്ചു. മുളക്കുഴ നികരുംപുറത്ത് സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം സി.എസ് സുജാത പര്യടനം ഉദ്ഘാടനം ചെയ്തു. കോശി ഉമ്മൻ അദ്ധ്യക്ഷനായി. മുളക്കുഴയിലും വെണ്മണിയിലും നാൽപ്പത് കേന്ദ്രങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി വെണ്മണി ചാങ്ങമലയിൽ ആദ്യ ദിവസത്തെ പര്യടനം സമാപിച്ചു. പി.വിശ്വംഭരപണിക്കർ, എം.എച്ച് റഷീദ്, പി.ഡി ശശിധരൻ, പുഷ്പലതാ മധു, ഗിരീഷ് ഇലഞ്ഞിമേൽ, ശശികുമാർ ചെറുകോൽ, എം.ശശികുമാർ, ആഷിക്ക്, സി.ജയചന്ദ്രൻ, ജി.രാമകൃഷ്ണണൻ, ജോബിൻ ജോസഫ്, ഷീദ് മുഹമ്മദ്, പി.ഉണ്ണികൃഷ്ണൻ നായർ, ടി.കെ സുഭാഷ്, ബെറ്റ്‌സി ജിനു, ദിവ്യ ഉണ്ണികൃഷ്ണണൻ, സവിത എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.