ചെങ്ങന്നൂർ : മർച്ചന്റ്‌സ് അസോസിയേഷൻ ചെങ്ങന്നൂർ മുൻ പ്രസിഡന്റും കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി ആലപ്പുഴ ജില്ലാ വൈസ് പ്രസിഡന്റുമായിരുന്നു ബാബുജി ജയ് ഹിന്ദിന്റ ഒന്നാം അനുസ്മരണ സമ്മേളനം ഇന്ന് വൈകിട്ട് 4ന് മാർക്കറ്റ് റോഡിൽ നടത്തും. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്‌സര ഉദ്ഘാടനം നിർവഹിക്കും. യുണിറ്റ് പ്രസിഡന്റ് ജേക്കബ്.വി സ്‌കറിയ അദ്ധ്യക്ഷനാവും. അനുസ്മരണ സമ്മേളനത്തിൽ കൊടിക്കുന്നിൽ സരേഷ് എം.പി, സജി ചെറിയാൻ എം.എൽ.എ, എം.വി ഗോപകുമാർ, കെ.വി.എസ് ജില്ലാ ജനറൽ സെക്രട്ടറി സബിൽ രാജ് എന്നിവ അനുസ്മരണ പ്രഭാഷണം നടത്തും.