അടൂർ : സംസ്ഥാനത്തെ പ്രതിപക്ഷനേതാവിന്റേത് പാവങ്ങളെ ദ്രോഹിക്കുന്ന ജനവിരുദ്ധമായ മനസ്സാണെന്ന് സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എൽ. ഡി.എഫ് സ്ഥാനാർത്ഥി ചിറ്റയം ഗോപകുമാറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി സംഘടിപ്പിച്ച യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സർക്കാരിനെതിരെ രണ്ട് മഹാകുറ്റങ്ങളും ചുമത്തി ഇപ്പോൾ ഇറങ്ങിയിരിക്കുകയാണ്. ഏപ്രിൽ പതിനാലിനല്ലേ വിഷു, അതിന് എന്തിനാണ് ഇത്രനേരത്തെ കിറ്റ് നൽകുന്നത്. പ്രതിപക്ഷനേതാവേ ഏപ്രിൽ 4നാണ് ഇൗസ്റ്റർ എന്ന് അറിയാമോ? അപ്പോൾ അതിന് മുമ്പല്ലേ കിറ്റ് കൊടുക്കേണ്ടത്. മറ്റൊരുകുറ്റം വിഷുവിന് മുമ്പ് പെൻഷൻ കൊടുക്കുന്നു എന്നതാണ്. ഇതെല്ലാം തിരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്നതിന് മുമ്പേ തീരുമാനിച്ചതാണ്. പ്രഖ്യാപനംവന്നിട്ട് തീരുമാനമെടുക്കാൻ കഴിയുമോ ? ഇതിലെന്തുപാതകമാണ് സർക്കാർ കാട്ടിയത്. തിരഞ്ഞെടുപ്പ് കമ്മിഷനെക്കൊണ്ട് തങ്ങളുടെ മൂക്ക് ചെത്തിക്കുമെന്നൊക്കെ പറഞ്ഞ് വിരട്ടാൻ നോക്കേണ്ട. ദുഷിച്ച മനസ്സുള്ളവർക്കേ ഇങ്ങനെയൊക്കെ പറയാനാകുവെന്ന് അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ ടി. ഡി. ബൈജു അദ്ധ്യക്ഷതവഹിച്ചു. മുൻമന്ത്രിയും സി. പി. ഐ നേതാവുമായ സി. ദിവാകരൻ, സ്ഥാനാർത്ഥി ചിറ്റയം ഗോപകുമാർ ,തിരഞ്ഞെടുപ്പ് കമ്മറ്റി കൺവീനർ എ. പി. ജയൻ, പി. ബി. ഹർഷകുമാർ, ആർ. തുളസീധരൻപിള്ള ഡി. സജി, ഏഴംകുളം നൗഷാദ്, ഡോ. വർഗീസ് പേരയിൽ, സാംസൺ ഡാനിയേൽ, ടി. മുരുകേഷ്, രാജൻ അനശ്വര, അഡ്വ. എസ്. മനോജ്, സുധാകുറുപ്പ്, സി. രാധാകൃഷ്ണൻ, എ. എൻ. സലീം, ലിജോ ജോൺ തുടങ്ങിയവർ പങ്കെടുത്തു.

റാന്നിയിൽ

രാജു എബ്രഹാം എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. എൽ.ഡി.എഫ് കൺവീനർ എം. വി. വിദ്യാധരൻ , സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.ജെ.തോമസ്, ജില്ലാസെക്രട്ടറി കെ. പി. ഉദയഭാനു, പി. സി. ചാക്കോ, എൻ. എം.രാജു, പി. ആർ. പ്രസാദ്, ആലിച്ചൻ ആറൊന്നിൽ, പി.എസ്. മോഹനൻ, എസ്. ഹരിദാസ്, കോമളം അനിരുദ്ധൻ, അഡ്വ. മനോജ് ചരളേൽ, പാപ്പച്ചൻ കൊച്ചുമേപ്രത്ത്,എബ്രഹാം, കെ. സതീഷ് , സാംകുട്ടി പാലയ്ക്കാമണ്ണിൽ, കെ. ജി. റോയി, ജോർജ്ജ് ഏബ്രഹാം എന്നിവർ സംസാരിച്ചു.

കോന്നിയിൽ

കോന്നി: എൽ. ഡി. എഫ് ‌തിരഞ്ഞെടുപ്പ് കമ്മി​റ്റി പ്രസിഡന്റ് പി .ആർ. ഗോപിനാഥൻ അദ്ധ്യക്ഷത വഹിച്ചു. സ്ഥാനാർത്ഥി അഡ്വ.കെ യു ജനീഷ് കുമാർ, എൽ .ഡി. എഫ് നേതാക്കളായ കെ. ജെ. തോമസ്, ആർ. ഉണ്ണികൃഷ്ണപിള്ള, അഡ്വ.ആർ.സനൽകുമാർ, എസ് .ഹരിദാസ്, പ്രൊഫ.കെ .മോഹൻകുമാർ, എബ്രഹാം വാഴയിൽ, മലയാലപ്പുഴ ശശി, രാജു നെടുവംപുറം, കരിമ്പനാക്കുഴി ശശിധരൻ നായർ, സോമൻ പാമ്പായിക്കോട്, പി .ആർ. രാമചന്ദ്രൻ പിള്ള ,തുളസി മണിയമ്മ, എം. പി. മണിയമ്മ, ടി. വി. പുഷ്പവല്ലി പി. ജെ. അജയകുമാർ , ശ്യാംലാൽ എന്നിവർ പ്രസംഗിച്ചു.