ചെങ്ങന്നൂർ: യു.ഡി.എഫ് സ്ഥാനാർത്ഥി എം.മുരളി ബുധനൂർ പഞ്ചായത്തിൽ പര്യടനം നടത്തി. രാവിലെ എണ്ണയ്ക്കാട്ട് കോളനിയിൽ നിന്നും ആരംഭിച്ച പര്യടനം കെ.പി.സി.സി സെക്രട്ടറി എബി കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് മണ്ഡലം ചെയർമാൻ ബിജു ഗ്രാമം അദ്ധ്യക്ഷനായി. പതിനഞ്ച് കേന്ദ്രങ്ങളിൽ സ്വീകരണങ്ങൾ ഏറ്റുവാങ്ങി. ഇന്ന് മുളക്കുഴ പഞ്ചായത്തിൽ പര്യടനം നടത്തും. രാവിലെ 9ന് അറന്തകാട്ട് നിന്നും പര്യടനം ആരംഭിക്കും.