മല്ലപ്പള്ളി: മല്ലപ്പള്ളി എക്‌സൈസ് സംഘം കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡിൽ കോട സൂക്ഷിച്ചതിന് മല്ലപ്പള്ളി പെരുമ്പട്ടി വെള്ളയിൽ കുളത്തുങ്കൽ പുത്തൻവീട്ടിൽ ഗോപി മകൻ അനിൽകുമാറി(49)നെതിരെ കേസെടുത്തു. ആകെ 50 ലിറ്റർ കോടയാണ് ഇയാൾ വീട്ടിൽ സൂക്ഷിച്ചിരുന്നത് . എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ വി.റോബർട്ടിന്റെ നിർദേശാനുസരണം നടന്ന റെയ്ഡിൽ പ്രിവന്റീവ് ഓഫീസർ കെ.എം.ഷിഹാബുദീൻ, സിവിൽ എക്‌സൈസ് ഓഫീസർമാരായ അജിത്ത് ജോസഫ്, അനൂപ്.പി.എം, മധുസൂധനൻ നായർ എന്നിവരുടെ നേതൃത്വത്തിലാണ് റെയ്ഡ് നടന്നത് . ഇലക്ഷനുമായി ബന്ധപ്പെട്ട് മല്ലപ്പള്ളി താലൂക്കിൽ എക്‌സൈസിന്റെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തിയതായി എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ വി.റോബർട്ട് അറിയിച്ചു. മദ്യം, മയക്കുമരുന്ന്, പുകയില ഉൽപ്പന്നങ്ങൾ തുടങ്ങിയവയെപ്പറ്റിയുള്ള വിവരങ്ങൾ താഴെപ്പറയുന്ന ഫോൺ നമ്പരിൽ അറിയിക്കാവുന്നതാണ്. 04692682540 ( എക്‌സൈസ് സർക്കിൾ ഓഫീസ് മല്ലപ്പള്ളി) , 04692683222 ( എക്‌സൈസ് റേഞ്ച് ഓഫീസ് മല്ലപ്പള്ളി) ,9400069470 ( എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ മല്ലപ്പള്ളി),9400069480 ( എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ മല്ലപ്പള്ളി)