
പത്തനംതിട്ട: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി 27ന് ജില്ലയിൽ. രാവിലെ 11ന് പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിൽ പ്രസംഗിച്ച ശേഷം കോന്നിയിലേക്ക് റോഡ് ഷോ നടത്തും. വെട്ടൂർ, അട്ടച്ചാക്കൽ വഴിയാണ് റോഡ് ഷോ. രാഹുൽ ഗാന്ധിയുടെ പരിപാടിയുടെ മുന്നോടിയായുള്ള ഡി.സി.സി. നേതൃയോഗം ഇന്ന് രാവിലെ 10.30 ന് ഡി.സി.സി ഓഫീസിൽ നടക്കുമെന്ന് ജനറൽ സെക്രട്ടറി സാമുവേൽ കിഴക്കുപുറം അറിയിച്ചു.