കൂടൽ: കൊവി‌ഡ് വാക്‌സിനേഷൻ കേന്ദ്രത്തിൽ കാട്ടുപന്നി ആക്രമണം. മുറിഞ്ഞകൽ, ആനക്കുളം ഗുരുദേവക്ഷേത്ര മുറ്റത്ത് ഇന്നലെ ഉച്ചക്ക് 2.30 നാണ് സംഭവം. വാക്‌സിനേഷൻ നടന്നുകൊണ്ടിരിക്കെ പുനലൂർ - മൂവാറ്റുപുഴ റോഡ് കുറുകെ കടന്നാണ് കാട്ടുപന്നി വാക്‌സിനേഷൻ കേന്ദ്രത്തിൽ എത്തിയത്. കലഞ്ഞൂർ ഗ്രാമ പഞ്ചായത്തംഗം ആശാ സജിയെ കുത്തിമറിച്ചിട്ടു. തുടർന്ന് റോഡിന് കുറുകെ പോയ കാട്ടുപന്നി തിരികെയെത്തി വാക്‌സിനേഷനെത്തിയ നാലുപേരേക്കൂടി കുത്തി. പരിക്കേറ്റവരെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.