കോന്നി: എൻ.ഡി.എ സ്ഥാനാർത്ഥി കെ.സുരേന്ദ്രന്റെ പ്രചാരണത്തിന് വനിതാ പ്രവർത്തകർ‌ സജീവം.

ഉച്ച വെയിൽ കടുകട്ടി ആയതിനാൽ അതിരാവിലെതന്നെ പ്രചാരണ പരിപാടികൾ ആരംഭിക്കും. ചെല്ലുന്ന വീടുകളിൽ നിന്ന് ലഭിക്കുന്ന കട്ടൻ കാപ്പിയും മരച്ചീനി പുഴുങ്ങിയതുമൊക്കെയാണ് ആഹാരം. വോട്ടർമാരെ നേരിട്ട് കണ്ടു വോട്ടഭ്യർത്ഥിക്കുക മാത്രമല്ല, ഓരോ വീട്ടിലും മിനിറ്റുകളോളം ഇരുന്നു അവരുടെ പ്രശ്നങ്ങൾ കെട്ടും, കുശലം പറഞ്ഞും നരേന്ദ്ര മോദിയുടെ സന്ദേശം പകർന്നുമൊക്കെയാണ് വനിതകൾ വോട്ടർമാരെ സ്വാധീനിക്കുന്നത്,

കേരളത്തിലെ തലയെടുപ്പുള്ള നേതാവ് കോന്നിയിൽ മത്സരിക്കുന്നു എന്നതാണ് ഇവരെ സചേതനമാക്കുന്നത്. മഹിളാ മോർച്ചാ ജില്ലാ പ്രസിഡണ്ട് മീന എം നായരുടെ നേതൃത്വത്തിലാണ് ഈ സ്‌ക്വാഡുകളുടെ പ്രവർത്തനം ഏകോപിപ്പിച്ചിരിക്കുന്നത്. മണ്ഡലത്തിലെ എല്ലാ വോട്ടർമാരെയും നേരിൽ കാണുക എന്ന ദൗത്യമാണ് ഇവർ ഏറ്റെടുത്തിരിക്കുന്നത്. കെ.സുരേന്ദ്രന്റെ വിജയത്തിൽ കുറഞ്ഞ ഒന്നും ഇത്തവണ പ്രതീക്ഷിക്കുന്നില്ലെന്നു പ്രവർത്തകർ പറയുന്നു.