ചെങ്ങന്നൂർ- കാറ്റിൽ തെങ്ങ് വീണ് വീടിന്റെ മേൽക്കൂര തകർന്നു, വീട്ടുകാർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ചെറിയനാട് പഴഞ്ചിറ ചിറയിൽ പത്മാവതിയമ്മയുടെ വീടിനുമുകളിലേക്കാണ് വീടിന് പിന്നിൽ നിന്ന തെങ്ങ് കഴിഞ്ഞദിവസം രാത്രി ശക്തമായി വീശിയടിച്ച കാറ്റിൽ കടപുഴകി വീണത്. വീടിനുള്ളിലുണ്ടായിരുന്ന പത്മാവതിയമ്മ , മകൻ രാജൻ, ഭാര്യ ബിന്ദു, മകൾ രണ്ടര വയസുകാരി റിധ്യ എന്നിവർ അത്ഭുതകരമായി രക്ഷപ്പെട്ടു. ആസ്ബസ്റ്റോസും ഓടും മേഞ്ഞ മേൽക്കൂര തകർന്നു. 2 കിടപ്പുമുറികളുടെ ഭിത്തി ഇടിഞ്ഞുവീണ് ഗൃഹോപകരണങ്ങൾക്കും കേടുപറ്റി.