കോഴഞ്ചേരി: തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കും ക്ളാസിനും ബാങ്ക് മാനേജർമാർ ഉൾപ്പെടെയുള്ള ജീവനക്കാരെ നിയോഗിച്ചത് മൂലം ബാങ്ക് ശാഖകൾ അടഞ്ഞുകിടക്കുന്നത് ഉപയോക്താക്കളെ ബുദ്ധിമുട്ടിലാക്കുമെന്ന് പരാതി. മുൻകാലങ്ങളിൽ മിനിമം ജീവനക്കാരെ ബാങ്കിൽ നിലനിറുത്തി ബാക്കിയുള്ളവരെ മാത്രമേ ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്നുള്ളു. ഇത്തവണ ആ രീതി തെറ്റിച്ചത് സാധാരണക്കാരെ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്. പരിഹാരം കാണണമെന്ന് ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി പി.വി.പ്രസാദ്, കേരളാ ബാങ്ക് എംപ്ലോയീസ് കോൺഗ്രസ് ജില്ലാ സെക്രട്ടറി കെ.ജി.അജിത് കുമാർ എന്നിവർ ആവശ്യപ്പെട്ടു.