കോന്നി : എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.കെ.യു ജനീഷ് കുമാറിന് ഏനാദിമംഗലത്ത് ലഭിച്ചത് ആവേശകരമായ സ്വീകരണം. രാവിലെ കോന്നിയിൽ നിന്ന് പ്രവർത്തകർക്ക് ഒപ്പമാണ് ഏനാദിമംഗലത്തെ സ്വീകരണ വേദിയിലെത്തിയത്. മുരുകൻകുന്നിൽ എത്തിയപ്പോൾ നൂറുകണക്കിന് പ്രവർത്തകരും നാട്ടുകാരും സ്ഥാനാർത്ഥിയെ കാത്തുനിൽപുണ്ടായിരുന്നു. മുൻ എം.എൽ.എയും സി.പി. എം സംസ്ഥാന കമ്മിറ്റി അംഗവുമായ ആർ. ഉണ്ണികൃഷ്ണപിള്ള പര്യടനം ഉദ്ഘാടനം ചെയ്തു. .ബൈക്ക് റാലിയുടെ അകമ്പടിയോടെ പാറയ്ക്കലിൽ എത്തി. നാടൻപാട്ടുകളും കലാപരിപാടികളും പ്രവർത്തകരെ ആവേശത്തിലാക്കി. ഏനാദിമംഗലം പഞ്ചായത്തിലെ മങ്ങാട്, ചായലോട്, മണ്ണാറ്റൂർ, ലക്ഷംവീട്, പെരുന്തോയ്ക്കൽ, വേടമല, അഞ്ചുമല ,കണ്ണംകര, മൈനാമൺ, മഞ്ഞപ്പുറം, ഉടയോൻമുറ്റം, കാഞ്ഞുവേലി, ഉദയഗിരി വഴി ഉച്ചയോടെ മാവിളയിൽ എത്തി. പടക്കംപൊട്ടിച്ചും പൂച്ചെണ്ടുകൾ സമ്മാനിച്ചും ചുവന്ന മാല ചാർത്തിയുമാണ് സ്ഥാനാർത്ഥിയെ മാവിളയിൽ വരവേറ്റത്. പഞ്ചായത്ത് ജംഗ്ഷൻ, മരുതിമുക്ക് വഴി മുരുപ്പേൽ തറയി
ൽ സമാപിച്ചു.