അടൂർ : മുന്നാക്ക സംവരണം നടപ്പിലാക്കിയത് പഠനങ്ങളുടെയോ , സ്ഥിതിവിവരകണക്കുകളുടെയോ അടിസ്ഥാനത്തിലല്ലെന്ന് കെ.പി.എം.എസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ പറഞ്ഞു. കെ.പി.എം.എസ്. അടൂർ യൂണിയൻ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുന്നാക്ക സംവരണം സംബന്ധിച്ച് പഠിക്കാൻ ജുഡീഷ്യൽ കമ്മിഷനെ നിയമിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കെ.പി.എം.എസ് അടൂർ യൂണിയൻ പ്രസിഡന്റ് മങ്ങാട് യശോധരൻ അദ്ധ്യക്ഷത വഹിച്ചു. പി.കെ.രാജൻ, എൻ.ബിജു, അനിൽ ബഞ്ചമിൻപാറ, സുനീഷ് കൈലാസം, ഷാജി തെങ്ങമം , ഇന്ദുലേഖാ രാജീവ് എന്നിവർ പ്രസംഗിച്ചു.