കോന്നി : അരുവാപ്പുലത്തിന്റെ ജനഹൃദയങ്ങൾ കീഴടക്കി യു.ഡി.എഫ് സ്ഥാനാർത്ഥി റോബിൻ പീറ്ററിന്റെ തിരഞ്ഞെടുപ്പ് പര്യടനം. അതിരുങ്കലിൽ നിന്നും ആരംഭിച്ച പര്യടനം കെ.പി.സി.സി.അംഗം മാത്യു കുളത്തുങ്കൽ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ്. മണ്ഡലം ചെയർമാൻ തോമസ് കുട്ടി അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി.സംസ്‌കാര സാഹിതി നിയോജക മണ്ഡലം ചെയർമാൻ കലാധരൻ തണ്ണിത്തോടിന്റെ നേതൃത്വത്തിൽ കലാജാഥാസംഘം വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. ഡി.സി.സി.സെക്രട്ടറി ഭാനുദേവൻ, യു.ഡി.എഫ്. നിയോജക മണ്ഡലം കൺവീനർ ഉമ്മൻ മാത്യു വടക്കേടത്ത്, റോയിച്ചൻ എഴികത്ത്, അർ.ദേവകുമാർ, ശാന്തിജൻ ചൂരക്കുന്നേൽ, കടയ്ക്കൽ പ്റകാശ്, സി.വി.ചെറിയാൻ, എസ്.ടി.ഹരികുമാർ, അഡ്വ. ടി.എച്ച്.സിറാജുദീൻ, സുജാത മോഹൻ, മിനി വിനോദ്,അമ്പിളി സുരേഷ്, ഐവാൻ വകയാർ, നിധിൻ കൊക്കാത്തോട്, ശ്യാം എസ്. കോന്നി, ജയപ്റകാശ് കോന്നി, അലി കുമ്മണ്ണൂർ, കെ.പി.തോമസ് എന്നിവർ പ്രസംഗിച്ചു.