ആറന്മുള: നിയമസഭാ മണ്ഡലത്തിൽ 1701 ഇരട്ടവോട്ടുകൾ കണ്ടെത്തിയതായും ഇവരെ അന്തിമവോട്ടർ പട്ടികയിൽ നിന്നും നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ട് ആറന്മുള മണ്ഡലം യു.ഡി.എഫ്.സ്ഥാനാർത്ഥി അഡ്വ.കെ.ശിവദാസൻനായരുടെ ചീഫ് ഇലക്ഷൻ ഏജന്റ് അഡ്വ.വി.ആർ.സോജി ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ പത്തനംതിട്ട ജില്ലാ കളക്ടർക്ക്‌രേഖാമൂലം പരാതി നൽകി. ഒന്നിലധികംപേരുകൾചേർത്തിട്ടുളളവോട്ടറന്മാരുടെ ക്രമനമ്പർ,പേര്,മേൽവിലാസം, ഇലക്ഷൻ ഐ.ഡി.നമ്പർ, ബൂത്ത് നമ്പർ എന്നിവ സഹിതമാണ് പരാതി നൽകിയിട്ടുളളത്. സ്‌പെഷ്യൽപോസ്റ്റൽ ബാലറ്റിന് അർഹതയുളളവരുടെ പട്ടിക വരണാധികാരികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്നാൽ ഈ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുളള ഉദ്യോഗസ്ഥർ എൻ.ജി.ഒ.യൂണിയനിൽ പെട്ടവരാണ്. എയ്ഡഡ് സ്‌കൂളുകളിൽജോലിയുളളവരും ത്രിതല പഞ്ചായത്തിൽ സി.പി.എം. ടിക്കറ്റിൽ വിജയിച്ചവരും ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടിട്ടുണ്ട്. ഇവരെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പരാതി നൽകിയിട്ടും ഒരു നടപടിയും സ്വീകരിച്ചില്ല. വോട്ടു രേഖപ്പെടുത്തിയശേഷംപോസ്റ്റൽ ബാലറ്റുകൾ സൂക്ഷിക്കുന്നതിന്റെ സുരക്ഷിതത്വം സംബന്ധിച്ച ആശങ്കകൾ ജില്ലാ കളക്ടറെ അറിയിച്ചിട്ടും ഗൗരവമായി എടുത്തിട്ടില്ലെന്നും ആരോപണമുണ്ട്. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വ്യാപകമായ ക്രമക്കേടുകൾപോസ്റ്റൽ ബാലറ്റിൽ നടന്നിട്ടുണ്ട്. ഇതു സംബന്ധിച്ച് നൽകിയ പരാതിയും പരിഹരിച്ചില്ല. സി.പി.എം.ജില്ലാ കമ്മറ്റി ഓഫീസിൽ നിന്നും നൽകിയിട്ടുളള ലിസ്റ്റ് പ്രകാരമാണ് തിരഞ്ഞെടുപ്പ് ജോലിക്ക് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുളളത്. 113 ആറന്മുള മണ്ഡലത്തിൽ റവന്യൂ വകുപ്പിന് പുറത്തുളള ഉദ്യോഗസ്ഥരെയും ഇത്തവണ നിയോഗിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ജില്ലാ ഭരണകൂടം സി.പി.എമ്മിന് എല്ലാ സഹായവും ചെയ്തു കൊടുക്കുകയാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ അടിയന്തരമായി ഇടപെടണമെന്നും ചീഫ് ഇലക്ഷൻ ഏജന്റ് അഡ്വ.വി.ആർ.സോജി ആവശ്യപ്പെട്ടു.