കോഴഞ്ചേരി: എൽ.ഡി.എഫ് സ്ഥാനാർത്ഥി വീണാ ജോർജിന് ഇന്നലെ കോയിപ്രം പഞ്ചായത്തിൽ ആവേശോജ്വല സ്വീകരണം നൽകി. നെല്ലിക്കലിൽ എത്തിയ സ്ഥാനാർത്ഥിയെ യുവാക്കൾ വഞ്ചിപ്പാട്ടിൻ്റെ അകമ്പടിയോടെയാണ് എതിരേറ്റത്. റോഡ്, പാലം, ആശുപത്രി ഉൾപ്പെടെ വികസന പ്രവർത്തനങ്ങളുടേതായിരുന്നു കഴിഞ്ഞ അഞ്ച് വർഷമെന്ന് വീണാ ജോർജ് പറഞ്ഞു. പര്യടന പരിപാടി ചെറുവള്ളിപ്പടിയിൽ കേരളാ കോൺഗ്രസ് എം. നേതാവ് പി.എം. ജേക്കബ് ഉദ്ഘാടനം ചെയ്തു. മധു, എ.പത്മകുമാർ, കെ.സി. രാജഗോപാൽ, എം.വി.സഞ്ജു, ബിജു വർക്കി, ആർ. അജയകുമാർ, സജി സാമുവൽ, ഉഷാ രാജു, വി. തോമസ് എന്നിവർ പ്രസംഗിച്ചു. ഇന്ന് ആറന്മുള, കിടങ്ങന്നൂർ, മെഴുവേലി ഭാഗങ്ങളിൽ സ്ഥാനാർത്ഥി പര്യടനം തുടരും.