ചെങ്ങന്നൂർ : യു.ഡി.എഫ് സ്ഥാനാർത്ഥി എം.മുരളിയുടെ ആല പഞ്ചായത്തിലെ പര്യടനം അത്തലകടവ് ജംഗ്ഷനിൽ കെ.പി.സി.സി മുൻ സെക്രട്ടറി മാന്നാർ അബ്ദുൾ ലത്തീഫ് ഉദ്ഘാടനം ചെയ്തു.യു.ഡി.എഫ് മണ്ഡലം ചെയർമാൻ അച്യുതകുറുപ്പ് അദ്ധ്യക്ഷത വഹിച്ചു. ജൂണി കുതിരവട്ടം,അഡ്വ.ഡി.നാഗേഷ് കുമാർ,പി.വി.ജോൺ,അഡ്വ.ജോർജ് തോമസ്, അഡ്വ.എൻ.ആനന്ദൻ,അഡ്വ.സന്തോഷ് മാണിക്യശേരി,അഡ്വ.തോമസ് ഫിലിപ്പ്, വി.കെ ശോഭ,ശാമവേൽകുട്ടി,അഡ്വ.പ്രമോദ്,വാ സദേവൻ,രാജപ്പൻ,എൻ.സി.രഞ്ജിത് ആല,ഹരികൃഷ്ണൻ,സതീഷ് മാണിക്യശ്ശേരി,സോമൻ പ്‌ളാപ്പളി,സീമ ശ്രീകുമാർ,രാമചന്ദ്രൻ ആല,സാംസൺ,അബി ആല എന്നിവർ വിവിധ സ്വീകരണ യോഗങ്ങളിൽ പ്രസംഗിച്ചു.
14 സ്ഥലങ്ങളിലെ സ്വീകരണ ഏറ്റുവാങ്ങി നെടുവരംകോട് ജംഗ്ഷനിൽ സമാപിച്ചു. ചെന്നിത്തല പഞ്ചായത്തിലെ സ്വീകരണ പര്യടനം ഇന്ന് രാവിലെ 8.30ന് ഐക്കര ജംഗ്ഷനിൽ നിന്നും ആരംഭിക്കും.