ആവേശം വിതച്ച് പ്രമോദ് നാരായൺ
അയിരൂർ: എൽ.ഡി.എഫ് സ്ഥാനാർത്ഥി പ്രമോദ് നാരായണ് അയിരൂരിൽ ആവേശകരമായ സ്വീകരണം. കർഷകരും തൊഴിലാളികളുമടക്കം സ്ഥാനാർത്ഥിക്ക് വരവേൽപ്പ് നൽകി. കരിഞ്ചോള തുണ്ടി, വട്ടക്കുന്ന് കോളനി, കടയാർ, തേക്കുങ്കൽ, വെട്ടിക്കാട് വഴി ചിറപ്പുറത്ത് പര്യടനം സമാപിച്ചു. എൽ.ഡി.എഫ് നേതാക്കൾ സ്വീകരണ വേദികളിൽ സംസാരിച്ചു.
അങ്ങാടിയിളക്കി റിങ്കു
റാന്നി : യു.ഡി.എഫ് സ്ഥാനാർത്ഥി റിങ്കു ചെറിയാന്റെ പര്യടന പരിപാടി അങ്ങാടി പഞ്ചായത്തിൽ നടന്നു. മുസ്ലീം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി സമദ് മേപ്രത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ടി.സി.തോമസ് അദ്ധ്യക്ഷത വഹിച്ചു. മഹിളാ കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് മേഴ്‌സി പാണ്ടിയത്ത്, ജനറൽ സെക്രട്ടറി ഡെയ്‌സി രാജു, സിനി എബ്രഹാം,സുജ എം.എസ്,സനോജ് മേമന തുടങ്ങിയവർ സംസാരിച്ചു. സി.പി.എം വല്യകാവ് ബ്രാഞ്ച് സെക്രട്ടറിയായിരുന്ന ജയിംസ് ഇലവുങ്കലിനെയും സുനിൽ ചെറുകാടനെയും യു.ഡി.എഫിലേക്ക് റിങ്കു ചെറിയാൻ ഹാരാർപ്പണം ചെയ്ത് സ്വീകരിച്ചു. ചേലക്കാട്ട്തടം, വരവൂർ, പുല്ലൂപ്രം, പുളിമൂക്ക്, പേട്ട ഉപാസനപ്പടി, അങ്ങാടി പി.ജെ.ടി ജംഗ്ഷൻ എന്നീ സ്ഥലങ്ങളിൽ വോട്ടഭ്യർത്ഥിച്ചു.
അൻപൊലി നടത്തി പദ്മകുമാർ
അയിരൂർ: ഇടപ്പാവൂർ ക്ഷേത്രത്തിൽ ദർശനം കഴിഞ്ഞ് അൻപൊലി വഴിപാട് നടത്തിയായിരുന്നു എൻ.ഡി.എ സ്ഥാനാർത്ഥി കെ.പദ്മകുമാറിന്റെ അയിരൂരിലെ പര്യടനം. ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ.ഷൈൻ ജി. കുറുപ്പ് ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി കെ.ആർ.സന്തോഷ്, സംസ്ഥാന കൗൺസിലംഗം പ്രദീപ് അയിരൂർ, വാർഡ് മെമ്പർ, എൻ.ജി.ഉണ്ണികൃഷ്ണൻ, സ്ഥാനാർത്ഥി കെ.പദ്മകുമാർ തുടങ്ങിയവർ പ്രസംഗിച്ചു. ഇടപ്പാവൂർ ക്ഷേത്രം, മൂക്കന്നൂർ, ചിറപ്പുറം, പുതിയകാവ്, വലിയതതറ ആശുപത്രിപടി, കാവിൽമുക്ക്, ചെറുകോൽപ്പുഴ, കാഞ്ഞിറ്റുകര, പത്തേഴം, ഇടത്രമൺ, പ്ലാങ്കമൺ, കടമാൻകുഴി, കുരിശുമുട്ടം, കടയാർ, തടിയൂർ ബാങ്ക് ജംഗ്ഷൻ എന്നിവിടങ്ങളിൽ സ്വീകരണം നൽകി.