തിരുവല്ല: യു.ഡി.എഫ് സ്ഥാനാർഥി കുഞ്ഞുകോശി പോളിന് അപ്പർകുട്ടനാട്ടിൽ കർഷകരും തൊഴിലാളികളും സ്വീകരണം നൽകി. നെടുമ്പ്രം ,പെരിങ്ങര പഞ്ചായത്തുകളിൽ പര്യടനം നടത്തിയത്. വീടുകളും സ്ഥാപനങ്ങളും വ്യാപാര കേന്ദ്രങ്ങളിലും വോട്ട് അഭ്യർത്ഥിച്ചു. നെടുമ്പ്രത്ത് കല്ലുങ്കലിൽ നിന്നാണ് രാവിലെ പര്യടനം തുടങ്ങിയത്. പര്യടനത്തിനിടയിൽ എ.ഐ.സി.സി ഒബ്സർവറും കർണാടകയിലെ എം.എൽ.എയുമായ ഡോ.അജ്ഞലി നിംബാൽക്കറുമായി സംഭാഷണം നടത്തി.യു.ഡി.എഫ് ജില്ലാ ചെയർമാൻ വിക്ടർ ടി.തോമസ് പര്യടനം ഉദ്ഘാടനം ചെയ്തു. തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ ലാലുതോമസ് അദ്ധ്യക്ഷനായി. നേതാക്കളായ വർഗീസ് മാമ്മൻ,ഡി.സി.സി സെക്രട്ടറി സതീഷ് ചാത്തങ്കരി, ആർ.ജയകുമാർ, സാം ഈപ്പൻ, കെ.ജെ.മാത്യു,പി.എസ്.മുരളീധരൻ നായർ, ജോ ഇലഞ്ഞിമൂട്ടിൽ,റെജി തർക്കോലിൽ,സി.പി.ജോൺ, ജിജോ ചെറിയാൻ, ചാക്കോ വർഗീസ്,സജി കൂടാരത്തിൽ,എ.പ്രദീപ് കുമാർ,ഷിബു പുതുക്കേരിൽ, ബിനു കുരുവിള,ബിജോയ് കല്ലുങ്കൽ,തോമസ് തുണ്ടിയിൽ എന്നിവർ പ്രസംഗിച്ചു. പര്യടനം പെരുന്തുരുത്തിയിൽ സമാപിച്ചു. വിവിധ കേന്ദ്രങ്ങളിൽ രാജേഷ് ചാത്തങ്കരി, സാം ഈപ്പൻ,സണ്ണി തോമസ്, ഈപ്പൻ കുര്യൻ, ബിനു വി. ഈപ്പൻ, ജേക്കബ് ചെറിയാൻ, എം.ആർ. ശശിധരൻ, പെരിങ്ങര രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.