തിരുവല്ല: എൻ.ഡി.എ സ്ഥാനാർത്ഥി അശോകൻ കുളനടയുടെ നാലാം ദിവസത്തെ പര്യടനം കാവുംഭാഗത്ത് ആരംഭിച്ചു. തിരുവല്ല ടൗണിൽ നടത്തിയ പര്യടനം ബി.ജെ.പി ജില്ലാസെൽ കോർഡിനേറ്റർ വിനോദ് തിരുമൂലപുരം പര്യടന ഉദ്ഘാടനം നിർവഹിച്ചു. തിരുവല്ല ടൗൺ കമ്മിറ്റി പ്രസിഡന്റ് പ്രതീഷ് ജി. പ്രഭു അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡണ്ട് അഡ്വ ശ്യാം മണിപ്പുഴ, ജില്ലാ വൈസ് പ്രസിഡന്റ് പി.ആർ. ഷാജി, സെക്രട്ടറി പ്രസന്നകുമാർ കുറ്റൂർ, നഗരസഭാ കൗൺസിലർമാരായ ശ്രീനിവാസൻ പുറയാറ്റ്, പൂജ ജയൻ, മിനി പ്രസാദ്, വിമൽ.ജി, രാഹുൽ ബിജു, ബി.എം.എസ് മേഖലാ സെക്രട്ടറി ഹരികുമാർ ചുട്ടിയിൽ, അനീഷ് വർക്കി, നരേന്ദ്രൻ ചെമ്പകവേലി, ഉണ്ണി പുറയാറ്റ്, അനിഴകുമാർ, ജയകുമാർ, ശ്രീദേവി താമരാക്ഷൻ, അഡ്വ.സുജ ഗിരീഷ്, രമാ രാജീവ് എന്നിവർ പ്രസംഗിച്ചു. ഉച്ചയ്ക്ക് ശേഷം കുറ്റൂർ പഞ്ചായത്തിലെ ചക്രക്ഷാളന കടവ് ജംഗ്ഷനിൽ നിന്ന് ആരംഭിച്ച് വൈകിട്ട് കല്ലൂർകുളം ജംഗ്ഷനിൽ സമാപിച്ചു. ഇന്നത്തെ പര്യടനം രാവിലെ 9 30ന് നിരണം പഞ്ചായത്തിലെ പനച്ചമൂട് ജംഗ്ഷനിൽ ആരംഭിക്കും.