തിരുവല്ല: എൽ.ഡി.എഫ് സ്ഥാനാർത്ഥി മാത്യു ടി.തോമസ് കല്ലൂപ്പാറ,പുറമറ്റം പഞ്ചായത്തുകളിൽ സ്വീകരണങ്ങൾ ഏറ്റുവാങ്ങി. ചെങ്ങരൂർ കോളനിയിൽ നിന്നാണ് പര്യടനം ആരംഭിച്ചത്. സ്വീകരണ കേന്ദ്രങ്ങളിൽ പുഷ്പങ്ങൾ നൽകിയാണ് മാത്യു ടിയെ വരവേറ്റത്. മൂവക്കോട് പടിയിൽ കറ്റയേന്തിയ കർഷക സ്ത്രീയുടെ വേഷം ധരിച്ച മൂന്ന് പെൺകുട്ടികളെ ചേർത്ത് നിറുത്തിയാണ് വോട്ടഭ്യർത്ഥിച്ചത്. കല്ലൂപ്പാറയിൽ പര്യടനം പൂർത്തിയാക്കി പുറമറ്റം പഞ്ചായത്തിലെത്തിയപ്പോളും മാത്യു ടി.വരവേൽക്കാൻ കാത്തുനിന്നു. ഇരുപഞ്ചായത്തുകളിലെയും കുടിവെള്ള ക്ഷാമം പരിഹരിക്കാൻ 80 ലക്ഷത്തിൻ്റെ പദ്ധതിയാണ് എം.എൽ.എ അനുവദിച്ചത്, വെണ്ണിക്കുളം, ഇരവിപേരൂർ റോഡ്,കുമ്പനാട്- പുറമറ്റം - പുതുശേരി റോഡ് തുടങ്ങി ഇരുപഞ്ചായത്തുകളിലുമായി കോടികളുടെ വികസനം ചെയ്തു. പര്യടനം ജനാധിപത്യ കേരള കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജേക്കബ് എം.ഏബ്രഹാം ഉദ്ഘാടനം ചെയ്തു. വിവിധ ഇടങ്ങളിൽ അലക്സ് കണ്ണമല, ആർ.സനൽകുമാർ, ബിനു വർഗീസ്, പി.എൻ രാധാകൃഷ്ണ പണിക്കർ, ജോസ് കുറഞ്ഞൂർ, ജിജി മാത്യു,ലതാകുമാരി, ബാബു പാലക്കൽ, എ.ജി.എസ് പെരുമാൾ, അജിത്ത് പ്രസാദ്, അലക്സ് തോമസ്, പ്രസാദ് കൊച്ചുപറമ്പിൽ എന്നിവർ സംസാരിച്ചു.