a
സജി ചെറിയാനെ പയറുകൊണ്ട് മാലയും വെള്ളരിയും നൽകി സ്വീകരിക്കുന്നു

ചെങ്ങന്നൂർ: എൽ.ഡി.എഫ് സ്ഥാനാർത്ഥി സജി ചെറിയാന്റെ വിജയത്തിനായി വ്യാപാരി വ്യവസായി സമിതി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെങ്ങന്നൂർ ഏരിയയിലെ വ്യാപാര സ്ഥാപനങ്ങളിൽ വോട്ട് അഭ്യർത്ഥിച്ചു. സംസ്ഥാന കമ്മിറ്റി അംഗം കെ.പി മുരുകേശൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ സതീശൻ നായർ, ഷാജ് ലാൽ, സുനു തുരുത്തിക്കാട്, എം.ജെ സണ്ണി, സജി പാറപ്പുറം, മാമ്മൻ ഉമ്മൻ, മനോജ് സാൻമ, റെജി കാഞ്ഞിക്കൽ, പ്രകാശ് എന്നിവരുടെ നേതൃത്വത്തിൽ വിവിധ സ്‌ക്വാഡുകളായാണ് വോട്ട് അഭ്യർത്ഥന നടത്തിയത്.