ചെങ്ങന്നൂർ: എൽ.ഡി.എഫ് സ്ഥാനാർത്ഥി സജി ചെറിയാന്റെ പര്യടനം പുലിയൂർ കുളഞ്ഞിത്തറയിൽ ആരംഭിച്ചു. എൽ.ഡി.എഫ് ചെങ്ങന്നൂർ നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി ജോയിക്കുട്ടി ജോസ് പര്യടനം ഉദ്ഘാടനം ചെയ്തു. സുജ രാജീവ് അദ്ധ്യക്ഷയായി.എൽ.ഡി.എഫ് സർക്കാരിന്റെ ജനക്ഷേമ പ്രവർത്തനങ്ങളും
മണ്ഡലത്തിൽ നടപ്പാക്കിയ വികസന മന്നേറ്റവും ജനങ്ങളുടെ ശ്രദ്ധയിലേക്ക് കൊണ്ടുവന്ന് സജി ചെറിയാൻ സംസാരിച്ചു. ചെറിയനാട് തേവിരേത്തു പടിയിൽ സ്ഥാനാർത്ഥിയെ സ്ത്രീകളും കുട്ടികളും അടങ്ങുന്ന ജനക്കൂട്ടം എതിരേറ്റു. പുലിയൂർ, ചെറിയനാട്, ആല പഞ്ചായത്തുകളിലായിരുന്നു ഇന്നലെ സ്വീകരണം. വിവിധ കേന്ദ്രങ്ങളിൽ പി.വിശ്വംഭരപണിക്കർ, എം.എച്ച് റഷീദ്, പി.ഡി ശശിധരൻ, പൃഷ്പലതാ മധു, എം.ശശികുമാർ, ജി.രാമകൃഷ്ണൻ, ഗിരീഷ് ഇലഞ്ഞിമേൽ, ആഷിഖ്, ടി.ടി ഷൈലജ, ബെറ്റ്‌സി ജിനു, ബി.ഉണ്ണികൃഷ്ണപിള്ള, എം.രാധാകൃഷ്ണൻ നായർ, സോളമൻ, അഡ്വ.ജി.ഉണ്ണികൃഷ്ണൻ, വി.കെ വാസുദേവൻ, പി.ഉണ്ണിക്കൃഷ്ണൻ നായർ, ഷീദ് മുഹമ്മദ്, ടി കെ സോമൻ, കെ.പി പ്രദീപ്, പി.ഡി സന്തോഷ് കുമാർ, കെ.ആർ മുരളീധരൻ പിള്ള, കെ.ഡി രാധാകൃഷ്ണക്കുറുപ്പ് എന്നിവർ സംസാരിച്ചു. ചെറിയനാട് മലയിൽ ജംഗ്ഷനിൽ പര്യടനം സമാപിച്ചു. ഇന്ന് ചെന്നിത്തല പ്രായിക്കരയിൽ നിന്നും പര്യടനം ആരംഭിക്കും.