പത്തനംതിട്ട : ആറാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ രണ്ടാനച്ഛനായ പ്രതിയ്ക്ക് പത്ത് വർഷം കഠിനതടവും അമ്പതിനായിരം രൂപ പിഴയും. റാന്നി പുതുശേരിമല കരിമാലിക്കുന്ന് രാജുവാണ് പ്രതി. പത്തനംതിട്ട അതിവേഗ സ്പെഷ്യൽ കോടതി (പോക്സോ) ജ‌ഡ്ജി കെ.എൻ ഹരികുമാറാണ് ശിക്ഷ വിധിച്ചത്. രാജുവിന്റെ ഭാര്യയുടെ ആദ്യ ഭർത്താവിന്റെ മകളെ തുടർച്ചയായി പീഡിപ്പിച്ചെന്നായിരുന്നു പരാതി. റാന്നി പൊലീസ് രജിസ്റ്റർ ചെയ്ത് സർക്കിൾ ഇൻസ്പെക്ടർ വിപിൻ ഗോപിനാഥ് സമർപ്പിച്ച അന്തിമ റിപ്പോർട്ടിൽ രണ്ട് മാസം കൊണ്ട് വിചാരണ പൂർത്തീകരിച്ചാണ് വിധി പറഞ്ഞത്. സർക്കാരിന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ.കിരൺ രാജ് ഹാജരായി.