നീർവിളാകം : ധർമ്മശാസ്താ ക്ഷേത്രത്തിലെ ഉത്രം ഉത്സവം ഇന്ന് നടക്കും. രാവിലെ പതിവ് പൂജകൾക്കു ശേഷം 9.30ന് ഉച്ചപൂജ, 10.3ന് പെരിങ്ങാട്ട്കാവ് ദേവീക്ഷേത്രത്തിൽ നിന്ന് കാവടി വരവ്, 11ന് ശ്രീഭൂതബലി, നവകം, 12.30ന് കാവടിയഭിഷേകം, പ്രസന്ന പൂജ, സോപാന സംഗീതം, വൈകിട്ട് 4.30ന് കാഴ്ചശ്രീബലി, വേലകളി, 6.30ന് സേവ, രാത്രി 11ന് ന്യത്തനാടകം, 12ന് എതിരേൽപ്പ്, കളമെഴുത്ത് പാട്ട്, 1.15ന് ശ്രീഭൂതബലി, 2ന് പള്ളിവേട്ട എഴുന്നെള്ളിപ്പ്, 3ന് പള്ളിവേട്ട വരവ്, പളളി വിളക്ക് എഴുന്നെള്ളിപ്പ്, നാളെ രാവിലെ 9.30ന് ആറാട്ടുബലി, വൈകിട്ട് 4.30ന് ആറാട്ടെഴുന്നള്ളിപ്പ്, ആറിന് ആറാട്ട്, രാത്രി 8ന് ആറാട്ട് വരവ്, തുടർന്ന് വലിയ കാണിക്കയും കൊടിയിറക്കും നടക്കും.