a
യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എം. മുരളിക്ക് മാന്നാര്‍ പഞ്ചായത്തിലെ സ്വീകരണ പര്യടനത്തിനിടെ സ്വീകരണം നൽകുന്നു

ചെങ്ങന്നൂർ: യു.ഡി.എഫ് സ്ഥാനാർത്ഥി എം.മുരളി ജന്മനാടായ ചെന്നിത്തല പഞ്ചായത്തിൽ പര്യടനം നടത്തി. സ്ത്രീകളും കുട്ടികളും വൃദ്ധരും അടങ്ങിയ വൻ ജനാവലി സ്‌നേഹവാത്സല്യം നൽകിയാണ് എതിരേറ്റത്. രാവിലെ ഐക്കര ജംഗ്ഷനിൽ പര്യടന പരിപാടി കെ.പി.സി.സി മുൻ സെക്രട്ടറി മാന്നാർ അബ്ദുൾ ലത്തീഫ് ഉദ്ഘാടനം ചെയ്തു. മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ സതീഷ് ചെന്നിത്തല അദ്ധ്യക്ഷനായി. നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ ജൂണി കുതിരവട്ടം, ജനറൽ കൺവീനർ അഡ്വ.ഡി.നാഗേഷ് കുമാർ, ചീഫ് കോർഡിനേറ്റർ പി.വി.ജോൺ, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ സണ്ണി കോവിലകം, എം.ശ്രീകുമാർ, തോമസ് ചാക്കോ, ഹരി പാണ്ടനാട്, സിരി സത്യദേവ്,ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് രാധേഷ് കണ്ണനൂർ, പി.ബി.സൂരജ്, രാജേഷ്,കെ.ദേവദാസ്, സുജ ജോഷ്വാ,ഷിബു കിളിമൺത്തറ, അഭിലാഷ് ,ടി.എസ് ഷെഫീക്ക്, ജോജി പാലങ്ങാട്ടിൽ തുടങ്ങിയവർ വിവിധ യോഗങ്ങളിൽ സംസാരിച്ചു. 32കേന്ദ്രങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി തുണ്ടത്തിൽപടിയിൽ പര്യടനം സമാപിച്ചു.